മദ്യവിൽപന: മുന്നിൽ തൃശൂർ
text_fieldsതൃശൂര്‍: വിഷുത്തലേന്നും ഈസ്റ്റര്‍ തലേന്നും സംസ്ഥാനത്ത് ഏറ്റവുമധികം മദ്യവില്‍പന നടന്നത് തൃശൂരിലെ മദ്യവിൽപനശാലയില്‍. കണ്‍സ്യൂമര്‍ ഫെഡിെൻറ പൂത്തോളിലെ മദ്യ സൂപ്പർ മാര്‍ക്കറ്റില്‍ വ്യാഴാഴ്ച 1.01 കോടിയുടെയും ശനിയാഴ്ച 89 ലക്ഷം രൂപയുടെയും മദ്യമാണ് വിറ്റത്. 82 ലക്ഷം രൂപയുടെ മദ്യം വിറ്റ കോഴിക്കോട് ഔട്ട്‌ലെറ്റാണ് വിൽപനയില്‍ രണ്ടാമത്.
മദ്യശാലകൾ സംസ്ഥാന, ദേശീയ പാതയോരത്തുനിന്ന് 500 മീറ്റർ അകലെയായിരിക്കണമെന്ന് നിശ്ചയിച്ച സുപ്രീംകോടതി വിധിക്ക് ശേഷമെത്തിയ ആദ്യ ആഘോഷമായിരുന്നു വിഷുവും ഈസ്റ്ററും. പാതയോരത്തെ വിൽപനശാലകൾ അടച്ചുപൂട്ടിയതിൽ സംസ്ഥാന, ദേശീയ പാതയോരമുൾപ്പെടാത്ത കോർപറേഷൻ പരിധിയിലാണ് പൂത്തോളിലെ സൂപ്പർ മാർക്കറ്റ്. കഴിഞ്ഞ ഓണക്കാലത്ത് എറണാകുളം വൈറ്റിലയിലെ ഔട്ട്ലെറ്റിൽ 1.2 കോടിയുടെ വിൽപന നടന്നതാണ് ഉയർന്ന വിൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.