മാലിന്യം തള്ളൽ: കൊച്ചിയിൽ 15 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ശനിയാഴ്ച 15 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, അമ്പലമേട്, ചേരാനല്ലൂർ, എറണാകുളം ടൗൺ നോർത്ത്, കളമശ്ശേരി പൊലീസ് സ്റ്റേഷനുകളിലും റൂറൽ പൊലീസ് പരിധിയിലെ ആലുവ, കാലടി, കോതമംഗലം, കല്ലൂർക്കാട്, പിറവം പൊലീസ് സ്റ്റേഷനുകളിലുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചമ്പക്കര മാർക്കറ്റിന് സമീപം ടി. എൻ-57ബി.ജി-3726 നമ്പർ ലോറിയിൽ നിന്നും മലിന ജലം റോഡിലേക്ക് ഒഴുക്കിയതിന് തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി നവീൻ കുമാറി(23)നെ പ്രതിയാക്കി മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കരിമുകൾ ഫാക്റ്റ് കോളനിക്ക് സമീപം മമ്മൂസ് സ്റ്റോറിന് മുൻവശം മാലിന്യം നിക്ഷേപിച്ചതിന് കരിമുകൾ കടവിൽപറമ്പിൽ വീട്ടിൽ ശിഹാബ് (39), പുത്തൻകുരിശ്-കുഴിക്കാട് റോഡിൽ കുഴിക്കാട് ജംഗ്ഷന് സമീപം അതിഥി തൊഴിലാളികൾ താമസിക്കുന്ന കോനാട്ട് വീടിന്റെ പുറകുവശത്ത് മാലിന്യം കൂട്ടിയിട്ടതിന് വീടിന്റെ ഉടമസ്ഥ ചോറ്റാനിക്കര എരുവേലി കോനാട്ട് വീട്ടിൽ രാജമ്മ(64), പുളിയാംപ്പള്ളി മുകളിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന കാരാട്ട് വീടിന്റ പുറകുവശം മാലിന്യം കൂട്ടിയിട്ടതിന് വീട്ടുടമ പുത്തൻകുരിശ് പുറ്റുമാനൂർ കാരക്കാട്ട് വീട്ടിൽ കെ.എസ് ഗോപാലകൃഷ്ണൻ (66), പുത്തൻകുരിശ് കാണിനാട് കരയിൽ റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് കാണിനാട് കൊടിയാറ്റ് വീട്ടിൽ ലാബു വർഗീസ് (49), പോത്തനാംപറമ്പിൽ കടയ്ക്ക് മുൻവശം മാലിന്യം കൂട്ടിയിട്ടതിന് കടയുടമ കുന്നത്തുനാട് പെരിങ്ങാല കാരുക്കുന്നത്ത് വീട്ടിൽ കെ.എ യൂസഫ് (54) എന്നിവരെ പ്രതിയാക്കി അമ്പലമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മഞ്ഞുമ്മൽ കവലയിൽ റോഡ് അരികിൽ മാലിന്യം നിക്ഷേപിച്ചതിന് തൃശ്ശൂർ കൊച്ചാനൂർ ആലുങ്കൽ വീട്ടിൽ എ.എഫ് റിയാസി (31)നെ പ്രതിയാക്കി ചേരാനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പച്ചാളം റെയിൽവേ ക്രോസിന് സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് കച്ചേരിപ്പടി കാട്ടുമ്മൽ പറമ്പ് വീട്ടിൽ എൻ.എസ് ഹർഷാദി(26)നെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കളമശ്ശേരി മെഡിക്കൽ കോളജിന് സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് ആലുവ തോപ്പിലക്കാട് കോട്ടക്കൽ വീട്ടിൽ സുനിൽ കുമാറി(53)നെ പ്രതിയാക്കി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊതുവിടത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് റൂറൽ പൊലീസ് പരിധിയിലെ ആലുവ, കാലടി, കോതമംഗലം, കല്ലൂർക്കാട്, പിറവം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Littering: 15 more cases registered in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.