ന്യൂഡൽഹി: കോടികൾ തട്ടി നീരവ് മോദിയും വിജയ് മല്യയും മുങ്ങിയപ്പോൾ ബാങ്ക് അധികാരികൾക്ക് കണ്ണുതുറന്നു. കേന്ദ്ര വിജിലൻസ് കമീഷെൻറ ആദ്യഘട്ട വിലയിരുത്തലിലൂടെ കണ്ടെത്തിയത് രാജ്യത്തെ നൂറോളം വൻകിട ബാങ്ക് തട്ടിപ്പുകാരെക്കുറിച്ച സൂക്ഷ്മ വിവരങ്ങൾ. ജ്വല്ലറി, ഏവിയേഷൻ തുടങ്ങിയ മേഖലകളിലെ വായ്പ തട്ടിപ്പുകാരെക്കുറിച്ച വിവരങ്ങൾ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർ.ബി.െഎ), സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി), സി.ബി.െഎ തുടങ്ങിയവർക്ക് കൈമാറിയിട്ടുെണ്ടന്ന് വിജിലൻസ് കമീഷണർ ടി.എം. ഭാസിൻ പറഞ്ഞു.
തട്ടിപ്പുകാരുടെ പ്രവർത്തനരീതി, കടംകൊടുക്കൽ, നിരീക്ഷിച്ച ക്രമക്കേടുകൾ, തട്ടിപ്പിന് വഴിയൊരുക്കുന്ന പഴുതുകൾ തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. ജ്വല്ലറി, വ്യവസായങ്ങൾ, കാർഷിക മേഖല, മീഡിയ, ഏവിയേഷൻ, പദ്ധതി സേവനങ്ങൾ, വ്യാപാരം, െഎ.ടി, കയറ്റുമതി വ്യാപാരം, സ്ഥിരനിക്ഷേപം തുടങ്ങി തട്ടിപ്പുകാരെ 13 വിഭാഗമാക്കി തിരിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകാരുടെ പ്രവർത്തനരീതി സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ ക്രമക്കേടുകൾക്ക് നിരവധി പഴുതുകൾ കണ്ടെത്തി. ഇത്തരം പഴുതുകൾ അടക്കാനുള്ള നിർദേശങ്ങളോടെ അന്തിമ റിപ്പോർട്ട് ധനകാര്യ സേവന വിഭാഗത്തിനും ആർ.ബി.െഎക്കും അയക്കുമെന്ന് ഭാസിൻ കൂട്ടിച്ചേർത്തു. കമീഷെൻറ കണ്ടെത്തലുകളും നിരീക്ഷണങ്ങളും തട്ടിപ്പ് തടയാനുള്ള പ്രവർത്തനങ്ങൾക്ക് വളരെ പ്രയോജനകരമാണെന്ന് ആർ.ബി.െഎ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.