തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബറിലോ, നവംബറിലോ നടക്കാൻ സാധ്യത. അതിനുള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ അറിയിച്ചു. തെരഞ്ഞെടുപ്പിൽ നിലവിലെ സംവരണ സീറ്റുകൾ മുഴുവൻ മാറും. ഇപ്പോൾ സ്ത്രീകളും പുരുഷന്മാരും തെരഞ്ഞെടുക്കപ്പെട്ട വാർഡുകളും സ്ഥാനങ്ങളും മാറും. പട്ടികജാതി-വർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലും മാറ്റമുണ്ടാകും.
ഇതനുസരിച്ച് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപറേഷനുകളിൽ വനിത മേയര്‍മാരും കൊച്ചി, തൃശൂർ, കണ്ണൂർ, കോർപറേഷനുകളിൽ പുരുഷ മേയര്‍മാരും വരും. ജില്ല പഞ്ചായത്ത്, നഗരസഭ, േബ്ലാക്ക് എന്നിവിടങ്ങളിലും മാറ്റമുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനമാണ് വനിതാ സംവരണം. ആറു കോർപറേഷനുകൾ, 14 ജില്ലാ പഞ്ചായത്ത്, 87 നഗരസഭ, 152 ബ്ലോക്ക് പഞ്ചായത്ത്, 941 ഗ്രാമ പഞ്ചായത്തുകൾ എന്നിങ്ങനെ 1200 തദ്ദേശ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ഒന്ന് വീതം വര്‍ധിപ്പിക്കാൻ കേരള പഞ്ചായത്ത് രാജ് ആക്റ്റും കേരള മുനിസിപ്പാലിറ്റി ആക്റ്റും ഭേദഗതി ചെയ്യാൻ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ, ഓർഡിനൻസ് വൈകുന്നത് തെരഞ്ഞെടുപ്പ് കമീഷന് മുന്നിലെ വെല്ലുവിളിയാണ്. ഓർഡിനൻസ് ഇറങ്ങി തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ചാലേ തെരഞ്ഞെടുപ്പ് ജോലികളിലേക്ക് കടക്കാൻ കമീഷന് സാധിക്കൂ. ഇതിന് ചുരുങ്ങിയത് അഞ്ച് മാസമെങ്കിലുമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്. അതിനാലാണ് ഒക്ടോബറോെട തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന പ്രതീക്ഷയിൽ കമീഷൻ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തവണ രണ്ടു ഘട്ടമായി ആയിരുന്നു തെരഞ്ഞെടുപ്പ്. 2015 നവംബർ രണ്ടിന് ഏഴു ജില്ലകളിലും അഞ്ചിന് ഏഴു ജില്ലകളിലും. നവംബർ ഏഴിനായിരുന്നു ഫലം. ഒക്ടോബർ ഏഴിനായിരുന്നു വിജ്ഞാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.