ജനവിധി: വോ​ട്ടെണ്ണൽ തത്സമയം

2020-12-16 16:22 IST

കൊച്ചി കോർപറേഷനിൽ ഭരണത്തിലെത്താൻ സാധിക്കുന്ന പാർട്ടിയെ പിന്തുണക്കുമെന്ന് വിമത സ്ഥാനാർഥി

ഭരണത്തിലെത്താൻ സാധിക്കുന്ന പാർട്ടിയെ പിന്തുണക്കുമെന്ന് കൊച്ചി കോർപറേഷനിലെ വിമത സ്ഥാനാർഥി ടി.കെ. അഷ്റഫ്. യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കൾ താനുമായി ബന്ധപ്പെട്ടിരുന്നു. ആരോടും തൊട്ടുകൂടായ്മയില്ല. വൈകീട്ട് യോഗം ചേർന്ന് ആരെ പിന്തുണക്കുമെന്ന് തീരുമാനിക്കുമെന്നും അഷ്റഫ്.

2020-12-16 16:16 IST

പ്രതിപക്ഷത്തി​െൻറ ദുഷ്​പ്രചാരണങ്ങൾ ജനങ്ങൾ വിശ്വസിച്ചി​ല്ല -എ. വിജയരാഘവൻ

ജനങ്ങൾക്ക്​ സർക്കാർ നൽകിയ കരുതലിനുള്ള അംഗീകാരമാണെന്ന്​ സി.പി.എം ആക്​ടിങ്​ സംസ്​ഥാന സെക്രട്ടറി എ. വിജയരാഘവൻ. പ്രതിപക്ഷത്തി​െൻറ ദുഷ്​പ്രചാരണങ്ങൾ ജനങ്ങൾ വിശ്വസിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

2020-12-16 16:12 IST

തിരുവനന്തപുരം കോർപറേഷനിൽ മൽസരിച്ച ബി.ജെ.പി നേതാവ് എസ്. സുരേഷിന് തോൽവി

തിരുവനന്തപുരം കോർപറേഷനിൽ മൽസരിച്ച ബി.ജെ.പി നേതാവ് എസ്. സുരേഷിന് തോൽവി

2020-12-16 16:10 IST

മഞ്ചേരി നിലനിർത്തി യു.ഡി.എഫ്​

മ​േ​ഞ്ചരി മുനിസിപ്പാലിറ്റി യു.ഡി.എഫ്​ നിലനിർത്തി. ​യു.ഡി.എഫിന്​ 28 സീറ്റുകളും എൽ.ഡി.എഫിന്​ 20 സീറ്റുകളും ലഭിച്ചു. യു.ഡി.എഫിന്​ കഴിഞ്ഞതവണ 35 സീറ്റുണ്ടായിരുന്നു. എൽ.ഡി.എഫിന്​ 14 സീറ്റായിരുന്നു കഴിഞ്ഞ തവണ ലഭിച്ചത്​. 

2020-12-16 15:56 IST

വൈകീട്ട് 4.30ന് ചെന്നിത്തല, ഉമ്മൻചാണ്ടി, എം.എം. ഹസൻ, മുല്ലപ്പള്ളി എന്നിവർ മാധ്യമങ്ങളെ കാണും

വൈകീട്ട് 4.30ന് ചെന്നിത്തല, ഉമ്മൻചാണ്ടി, എം.എം. ഹസൻ, മുല്ലപ്പള്ളി എന്നിവർ മാധ്യമങ്ങളെ കാണും 

2020-12-16 15:52 IST

ബി.ജെ.പിയെ തോൽപിക്കാൻ ഒത്തുകളിച്ചെന്ന് കെ. സുരേന്ദ്രൻ

ബി.ജെ.പിയെ തോൽപിക്കാൻ ഒത്തുകളിച്ചെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നീചമായ വോട്ട് കച്ചവടം നടന്നു. തെരഞ്ഞെടുപ്പിൽ ഇടത്-യു.ഡി.എഫ് ധാരണയുണ്ടായെന്നും സുരേന്ദ്രൻ.

2020-12-16 15:49 IST

വൈകീട്ട് ആറിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും

വൈകീട്ട് ആറിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും

2020-12-16 15:46 IST

പരാജയപ്പെടുത്തിയത്​ സംഘടിത നീക്കത്തിലൂടെ -​ബി. ഗോപാലകൃഷ്​ണൻ

പരാജയപ്പെടുത്താൻ സി.പി.എമ്മും കോൺഗ്രസും സംഘടിതമായ നീക്കം നടത്തിയെന്ന്​ ബി.ജെ.പി നേതാവ്​ ബി. ഗോപാലകൃഷ്​ണൻ. താൻ വിജയിക്കാൻ പാടില്ലെന്ന്​ നിർദേശിച്ച്​ സി.പി.എം സർക്കുലർ ഇറക്കി. സി.പി.എമ്മി​െൻറ വോട്ടുകച്ചവടമാണ്​ പരാജയത്തിന്​ കാരണമെന്നും പരാജയപ്പെ​ട്ടെങ്കിലും സജീവമായി തൃശൂർ കോർപറേഷനിൽ പ്രവർത്തന രംഗത്തുണ്ടാകുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. 

2020-12-16 15:41 IST

ഈരാട്ടുപേട്ടയിലെ ബി.ജെ.പി സ്​ഥാനാർഥിക്ക്​ പൂജ്യം വോട്ട്​

ഈരാറ്റുപേട്ട നഗരസഭയിൽ ബി.ജെ.പി സ്​ഥാനാർഥിക്ക്​ പൂജ്യം വോട്ട്​. നാലാം വാർഡിൽ മത്സരിച്ച പി.ആർ. സജീവ്​ കുമാറിന്​ ഒരു വോട്ടുപോലും ലഭിച്ചില്ല. സജീവി​െൻറ വോട്ട്​ നാലാം വാർഡിലല്ല. സജീവി​െൻറ ഭാര്യ മൂന്നാം വാർഡില​ും മത്സരത്തിലുണ്ട്​. 

2020-12-16 15:34 IST


കണ്ണൂരിൽ യു.ഡി.എഫി​െൻറ ആഹ്ലാദ പ്രകടനം


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.