തൃക്കരിപ്പൂർ: ഈ വർഷാവസാനം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനു ള്ള വോട്ടർ പട്ടിക തയാറാക്കുന്നത് നാലുവർഷം മുമ്പത്തെ പട്ടികയുടെ അടിസ്ഥാനത്തിൽ. ക ഴിഞ്ഞ നാലുവർഷമായി വിവിധഘട്ടങ്ങളിൽ കൂട്ടിച്ചേർത്ത ലക്ഷക്കണക്കിന് വോട്ടർമാർ പട ്ടികയിൽ ഇടം പിടിക്കാൻ വീണ്ടും അപേക്ഷ നൽകി നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടിവരും. ജനുവരി 20ന് കരടുപട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ അന്ന് ഉപയോഗിച്ച പട്ടികയാണ് ഉപയോഗിക്കുക. പ
ഴയ പട്ടിക ഉപയോഗിക്കുമ്പോൾ ധാരാളം പിശകുകൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും കഴിഞ്ഞ മേയ് മാസം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഉപയോഗിച്ച പട്ടികകൾ മാറ്റിവെച്ചാണ് അഞ്ച് വർഷം മുമ്പുള്ള പഴയ പട്ടിക അടിസ്ഥാനമാക്കാനുള്ള കമീഷെൻറ ഉത്തരവ്. ബൂത്തടിസ്ഥാനത്തിലുള്ള ലോക്സഭ പട്ടിക വാർഡ് അടിസ്ഥാനത്തിൽ പുനഃക്രമീകരിച്ചാൽ തെറ്റില്ലാതെ പട്ടിക തയാറാക്കാം.
എന്നാൽ, ഈ രീതി അവലംബിക്കുന്നില്ല. പഴയ പട്ടികയെ കൂട്ടുപിടിക്കുന്നതോടെ പ്രക്രിയ സങ്കീർണമാകും. ഇതോടെ, വോട്ടർ പട്ടികയിൽ പേരില്ലാത്ത കന്നിവോട്ടർമാർ ഉൾെപ്പടെയുള്ളവർ രേഖകൾ സഹിതം വരിനിൽക്കേണ്ടിവരുന്ന സാഹചര്യമാണ് സംജാതമാകുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ നട്ടം തിരിയുന്ന പഞ്ചായത്തിെൻറ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്ന തരത്തിലാവും അപേക്ഷ സമർപ്പണവും ഹിയറിങ്ങും. അവസാന വർഷത്തെ പദ്ധതി പ്രവർത്തനങ്ങളുടെ പ്രാരംഭഘട്ടമെന്ന നിലയിൽ പദ്ധതി രൂപവത്കരണത്തെയും പട്ടിക പുതുക്കൽ ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.