മലപ്പുറം: ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 93 ശതമാനം പുതുമുഖങ്ങൾക്ക് സ്ഥാനാർഥിത്വം നൽകിയ മുസ് ലിം ലീഗ് വിജയത്തിലും റെക്കോഡിട്ടു. ലീഗിന് വേണ്ടി മത്സരിച്ച ആകെ സ്ഥാനാർഥികളിൽ 91.32 ശതമാനം പേരും ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടതായി പാർട്ടി ജില്ലാ നേതൃത്വം അവകാശപ്പെട്ടു.
ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലും നഗരസഭകളിലുമായി 2512 വാർഡുകളാണുള്ളത്. 1741 വാർഡുകളിൽ ലീഗ് മത്സരിപ്പോൾ 1590 സ്ഥാനാർഥികളും വിജയിച്ചു. മത്സരിച്ച 1741ൽ 93 ശതമാനം പേരും (1616) പുതുമുഖങ്ങളായിരുന്നു.
1778 പഞ്ചായത്ത് വാർഡുകളിൽ 1306ലാണ് ലീഗ് മത്സരിച്ചത്. ഇവരിൽ 1196 പേരും പുതുമുഖങ്ങളായിരുന്നു. മത്സരിച്ച 1306 സ്ഥാനാർഥികളിൽ 1256 പേരും (97 ശതമാനം) വിജയിച്ചു. 223 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ 135ൽ ലീഗ് മത്സരിച്ചു. 101 പേർ (76 ശതമാനം) വിജയിച്ചു. 125 സ്ഥാനാർഥികളും പുതുമുഖങ്ങളായിരുന്നു.
479 നഗരസഭ വാർഡുകളിൽ 278ൽ ലീഗ് മത്സരിച്ചു. 212 പേർ (76 ശതമാനം) വിജയിച്ചു. മത്സരിച്ചവരിൽ 253 പേരും (90 ശതമാനം) പുതുമുഖങ്ങളായിരുന്നു. ജില്ലാ പഞ്ചായത്തിൽ 22 ഡിവിഷനിലാണ് ലീഗ് സ്ഥാനാർഥികളെ നിർത്തിയത്. 21 പേരും (96 ശതമാനം) വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.