തിരുവനന്തപുരം: തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഒാർഡിനൻസിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച ്ചു. ഇക്കാര്യം ഗവർണർ മന്ത്രി എ.സി. മൊയ്തീനെ അറിയിച്ചു. നിയമസഭയിൽ കൊണ്ടുവന്ന് പാസാക്കുകയാണ് വേണ്ടതെന്നും ഒ ാർഡിനൻസ് വഴിയല്ലെന്നും ഗവർണർ പറഞ്ഞു. ഒാർഡിനൻസിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചത് മന്ത്രിയും സ്ഥിരീകരിച്ചു.
ഗവർണർ എന്തുകൊണ്ട് ഇങ്ങനെ പറയുന്നുവെന്ന് അറിയില്ല. വാർഡ് വിഭജന തീരുമാനത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഒാർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകിയിരുന്നു. ഒാർഡിനൻസിലെ വ്യവസ്ഥകൾ സെൻസസ് നിയമത്തിെൻറ ലംഘനമാണെന്നും 2019 ഡിസംബർ 31ന് ശേഷം ഭരണപരമായ അതിർത്തികൾ മാറ്റാൻ പാടില്ലെന്നും അദ്ദേഹം ഗവർണർക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
ഒാർഡിനൻസിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചത് തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തെയും ബാധിക്കും. വാർഡ് പുനർവിഭജനത്തിനായി സർക്കാർ ഡി ലിമിറ്റേഷൻ കമീഷനെ നിയോഗിച്ചു. വാർഡുകളുടെ എണ്ണം നിശ്ചയിച്ചാലേ കമീഷന് അതിർത്തി നിർണയം നടത്താൻ കഴിയൂ.
അതേസമയം നിലവിലെ വാർഡുകളുടെ അടിസ്ഥാനത്തിൽ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും വാർഡുകളുടെ എണ്ണം കൂട്ടരുതെന്നുമാണ് യു.ഡി.എഫ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.