മസ്ജിദുകൾ വിശ്വാസികളുടെ അഭയ കേന്ദ്രം -ജിഫ്‌രി മുത്തുക്കോയ തങ്ങൾ

മണ്ണഞ്ചേരി: മസ്ജിദുകൾ സത്യവിശ്വാസികളുടെ അഭയ കേന്ദ്രങ്ങളാണെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ലിൽ ചങ്ങംപോട് പുനർനിർമിച്ച ശൈഖ് ഫരീദ് ഔലിയ മസ്ജിദിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മസ്ജിദ് പ്രസിഡന്റ് എം.ജെ. കാസിം അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.ബി. ഉസ്മാൻ ഫൈസി, പൊന്നാട് മഹല്ല് ഖതീബ് ത്വാഹ ജിഫ്‌രി തങ്ങൾ ഫൈസി, ചിയാംവെളി ഇർഷാദുൽ ഇസ്‌ലാം ജുമുഅ മസ്ജിദ് ഖതീബ് സി.എ. സക്കീർ ഹുസൈൻ അൽഅസ്ഹരി, കുന്നപ്പള്ളി മസ്ജിദുൽ ബദ്‌രിയ്യ ഇമാം ടി.എച്ച്. ജഅ്ഫർ മൗലവി എന്നിവർ പ്രഭാഷണം നടത്തി. മുർഷിദ് തങ്ങൾ ചേലാട് പ്രാർഥനയും മസ്ജിദ് ഇമാം കെ.കെ. അബ്ദുറഹ്മാൻ മുസ്‌ലിയാർ ഖിറാഅത്തും നിർവഹിച്ചു. കോച്ചോത്തിൽ മസ്ജിദുൽ ബദരിയ്യ ഖതീബ് സി.എസ്. സഫീർ ദാരിമി, പടിഞ്ഞാറെ മഹല്ല് ജനറൽ സെക്രട്ടറി എ. ബഷീർ, സെക്രട്ടറി സി.എച്ച്. റഷീദ്, നിസാർ പറമ്പൻ, കെ. ഹംസ ആശാൻ, കെ.എച്ച്. അബ്ദുൽഖാദർ കുഞ്ഞ്, കെ. അഷറഫ്, ഹബീബ് കോടാന്തറ, ഫിറോസ്, മുഹമ്മദ് ഹാഷിം, ഹാറൂൺ റഷീദ് തുടങ്ങിയവർ സംസാരിച്ചു. മസ്ജിദ് വൈസ് പ്രസിഡന്റ് എം. മുജീബ് റഹ്മാൻ സ്വാഗതവും ജനറൽ സെക്രട്ടറി നസീബ് കുഞ്ഞുമോൻ നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.ബി. ഉസ്മാൻ ഫൈസി നേതൃത്വം നൽകും. പടം: പുനർനിർമിച്ച ചങ്ങംപോട് ശൈഖ് ഫരീദ് ഔലിയ മസ്ജിദ് ഉദ്ഘാടന സമ്മേളനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.