എം.പി. വീരേന്ദ്രകുമാർ അനുസ്മരണം

ചെങ്ങന്നൂർ: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും എൽ.ജെ.ഡി മുൻ സംസ്ഥാന അധ്യക്ഷനും സാഹിത്യകാരനുമായിരുന്ന എം.പി. വീരേന്ദ്രകുമാറി‍ൻെറ രണ്ടാം ചരമവാർഷികാചരണം ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ 29 മുതൽ പരിസ്ഥിതിദിനമായ അഞ്ചുവരെ നടത്തുമെന്ന് ലോക് താന്ത്രിക് ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്‍റ്​ ആർ. പ്രസന്നൻ അറിയിച്ചു. 29ന് സ്മൃതിസംഗമം സംഘടിപ്പിക്കും. 30 മുതൽ പഞ്ചായത്ത്, യൂനിറ്റ് കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ നടക്കും. അനുസ്മരണ സമ്മേളനങ്ങൾ, പുഷ്പാർച്ചന, പരിസ്ഥിതി സെമിനാറുകൾ, ഫലവൃക്ഷത്തൈ നടീൽ, പുസ്തകചർച്ച, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.