പഞ്ചായത്ത് അംഗത്തെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

അ​മ്പ​ല​പ്പു​ഴ: പു​റ​മ്പോ​ക്ക് ഭൂ​മി വൃ​ത്തി​യാ​ക്കു​ന്ന ആ​വ​ശ്യ​ത്തി​നാ​യി കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രോ​ടൊ​പ്പം എ​ത്തി​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ സ​മീ​പ​വാ​സി ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. അ​മ്പ​ല​പ്പു​ഴ തെ​ക്ക് 12-ാം വാ​ർ​ഡ് അം​ഗം മ​നോ​ജ് കു​മാ​റി​നെ​യാ​ണ് പു​റ​മ്പോ​ക്ക് ഭൂ​മി​യോ​ട് ചേ​ര്‍ന്ന് താ​മ​സി​ക്കു​ന്ന​യാ​ളും മ​ക​നും ചേ​ര്‍ന്ന് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​നോ​ജ് കു​മാ​ര്‍ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളി​ല്‍പ്പെ​ട്ട ചി​ല​രു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​കൂ​ടി​യാ​ണി​ത്. മൂ​ന്ന​ര മീ​റ്റ​റോ​ളം വീ​തി​യി​ലും 30 മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​മാ​യി​രു​ന്ന പു​റ​മ്പോ​ക്ക് ഭൂ​മി വ​ര്‍ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ വ​ഴി​യാ​യി ഉ​പ​യോ​ഗി​ച്ച് വ​രു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി പു​റ​മ്പോ​ക്ക് ഭൂ​മി​യു​ടെ ഭാ​ഗം കൈ​യേ​റി​യ​തോ​ടെ വ​ഴി ഒ​രു​മീ​റ്റ​റാ​യി കു​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തും കൈ​യേ​റ്റ​ക്കാ​രും ത​മ്മി​ലു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര്‍ന്ന് വ​രു​ക​യാ​ണ്.

നി​ല​വി​ലു​ള്ള വ​ഴി കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന​തി​നാ​ല്‍ തൊ​ഴി​ലു​റ​പ്പി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി വൃ​ത്തി​യാ​ക്കി ന​ല്‍ക​ണ​മെ​ന്ന കു​ടും​ബ​ശ്രീ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗം ഇ​വ​രോ​ടൊ​പ്പം സ്ഥ​ല​ത്തെ​ത്തി​യ​ത്. ഈ ​സ​മ​യം മ​ക​നോ​ടൊ​പ്പം സ​മീ​പ​വാ​സി കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ഇ​രു​മ്പ് പൈ​പ്പി​ല്‍ ഘ​ടി​പ്പി​ച്ച ച​വ​ര്‍ ഇ​ര​ണ്ടി​യു​മാ​യി അ​സ​ഭ്യം വി​ളി​ച്ച്​ ത​ല​ക്ക​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​നോ​ജ് ഒ​ഴി​ഞ്ഞ് മാ​റി​യ​തോ​ടെ​യാ​ണ് പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ഒ​ഴി​ഞ്ഞ് മാ​റു​ന്ന​തി​നി​ടെ നി​ല​ത്തു​വീ​ണ മ​നോ​ജി​നെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രും മ​റ്റു​ചി​ല​രും ചേ​ര്‍ന്ന് സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ലെ​ത്തി​ച്ചു. ഇ​യാ​ൾ മു​മ്പും അ​ക്ര​മ കേ​സി​ല്‍ പ്ര​തി​യാ​ണ്. പ​ട്ടി​ക​ജാ​തി​യി​ല്‍പ്പെ​ട്ട ഗൃ​ഹ​നാ​ഥ​നെ അ​ക്ര​മി​ച്ച കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​രി​ക്കെ​യാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. കൂ​ടാ​തെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് മു​ന്നി​ല്‍ വെ​ച്ച് മാ​ന​സി​ക​മാ​യി ത​ക​ര്‍ക്കു​ന്ന ഭാ​ഷ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ ത​ന്നെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തി​യ​താ​യും മ​നോ​ജ് അ​മ്പ​ല​പ്പു​ഴ സി.​ഐ​ക്ക് ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Tags:    
News Summary - Attempt to murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.