എം.എൽ.എ രാഷ്ട്രീയ പകപോക്കൽ നടത്തുന്നതായി ബി.ജെ.പി

അമ്പലപ്പുഴ: എം.എല്‍.എ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നതായി ബി.ജെ.പി ആരോപിച്ചു. പുറക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കടൽക്ഷോഭം ഉണ്ടാകുന്നതും വീടുകൾ നഷ്ടപ്പെട്ടിട്ടുള്ളതുമായ സ്ഥലമാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 15ാം വാർഡ്. എന്നാല്‍, എസ്റ്റിമേറ്റില്‍ ഉണ്ടായിട്ടും ഇവിടെ പുലിമുട്ട് നിര്‍മാണം ആരംഭിച്ചിട്ടില്ല. ഈ വാർഡിൽ ബി.ജെ.പി ജനപ്രതിനിധി ആയതുകൊണ്ടാണ് പുലിമുട്ട് നിർമാണം ആരംഭിക്കാത്തതെന്ന് അമ്പലപ്പുഴ മണ്ഡലം ഭാരവാഹി യോഗം ആരോപിച്ചു. ഇതിനെതിരെ ബി.ജെ.പി ജനകീയ പ്രക്ഷോഭം ആരംഭിക്കാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡന്‍റ്​ വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ല ഉപാധ്യക്ഷൻ ടി.കെ. അരവിന്ദാക്ഷൻ, ജില്ല സെൽ കോഓഡിനേറ്റർ അരുൺ അനിരുദ്ധൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽ പാഞ്ചജന്യം, സന്ധ്യ സുരേഷ്, സംസ്ഥാന സമിതി അംഗം കൊട്ടാരം ഉണ്ണികൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം വി. ശ്രീജിത്ത്, മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.