സന്തോഷ് ട്രോഫി ജേതാക്കൾക്ക്​ സ്വീകരണവും വരവേൽപ്പും

ആലപ്പുഴ: കേരളത്തി‍ൻെറ യശസ്സ് വാനോളം ഉയർത്തിയ 2022 ലെ സന്തോഷ് ട്രോഫി ജേതാക്കൾക്ക് ആലപ്പുഴയിലെ കായിക പ്രേമികൾ സ്വീകരണവും വരവേൽപ്പും നൽകുമെന്ന് സംഘാടക സമിതി ജനറൽ കൺവീനറും ജില്ല ഫുഡ്ബാൾ അസോസിയേഷൻ പ്രസിഡന്‍റുമായ​ വി.ജി. വിഷ്ണു, വർക്കിങ്ങ് ചെയർമാൻ കെ.എ. വിജയകുമാർ, കൺവീനർ ബി.എച്ച്. രാജീവ്, ജില്ല ഒളിബിക്സ് അസോസിയേഷൻ സെക്രട്ടറി സി.ടി. സോജി,കുര്യൻ ജെയിംസ്, റെമിജി ഓസ്കാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പഞ്ചായത്ത്പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി, നഗരസഭ ചെയർപേഴ്സൻ സൗമ്യാ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ജേതാക്കളെ വരവേൽക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് എസ്.ഡി.വി സെന്‍റിനറി ഹാളിലാണ് സ്വീകരണം. 26 പേരുള്ള ടീമിനെ വൈകീട്ട് നാലിന് മുല്ലയ്ക്കൽ സീറോ ജങ്​ഷനിൽനിന്ന്​ തുറന്ന വാഹനത്തിൽ സ്വീകരണ സ്ഥലത്തേക്ക് ആനയിക്കും. ആലപ്പുഴയിലെ വിവിധ സംഘടനകൾ താരങ്ങൾക്ക് ഉപഹാരം നൽകും. 27ന് രാവിലെ ആലപ്പുഴയിൽ എത്തുന്ന ടീം സന്തോഷ് ട്രോഫിപ്രദർശിപ്പിച്ചുകൊണ്ട് കുട്ടനാട് പ്രദേശങ്ങൾ സന്ദർശിച്ച് ഹൗസ് ബോട്ടിൽ കായൽ സവാരി നടത്തും. കേരള ഫുട്ബാൾ ഹോണററി പ്രസിഡന്‍റ്​ കെ.എം.എ മേത്തർ, പ്രസിഡന്‍റ്​ ടോം ജോസ്, സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.