മെഡിസെപ് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് വഴി നടപ്പാക്കണം -കെ.എസ്.എസ്.ടി.എഫ്

മാവേലിക്കര: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് വകുപ്പുവഴി നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മാവേലിക്കരയില്‍ നടന്ന സമ്മേളനം കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്‍റ്​ വി.സി. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.ടി.എഫ് ജില്ല പ്രസിഡന്‍റ്​ രാജേഷ് രാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ ടോബിന്‍ കെ. അലക്‌സ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പോരുവഴി ബാലചന്ദ്രന്‍, ജോര്‍ജ് കുട്ടി ജേക്കബ്, രാധാകൃഷ്ണകുറുപ്പ്, മഞ്ജുമേരി, കെ.സി. ഡാനിയേല്‍, ഷൈന്‍കുമാര്‍, മിനി എന്നിവര്‍ സംസാരിച്ചു. ചിത്രം കേരള സ്‌റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് ആലപ്പുഴ ജില്ല സമ്മേളനം കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്‍റ്​ വി.സി. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.