യു.ഡി.എഫ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

ചേർത്തല: ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ച്​ യു.ഡി.എഫ് കൗൺസിലർമാർ ചേർത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. കാലങ്ങളായി പ്രവർത്തന രഹിതമായി കിടക്കുന്ന ഓപറേഷൻ തിയറ്റർ തുറന്നു പ്രവർത്തിക്കുക , പേ വാർഡ് ഉടനെ തുറക്കുക, അവശ്യ മരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കുക, പോസ്റ്റ്മോർട്ടം യൂനിറ്റ് ചേർത്തലയിൽ നിന്നും മാറ്റുവാനുള്ള തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പി. ഉണ്ണികൃഷ്ണൻ, ബി. ഫൈസൽ, ബി. ഭാസി, ബാബു മുള്ളഞ്ചിറ, എം. എ സാജു, പ്രകാശൻ, പ്രമീള ദേവി, ബിന്ദു ഉണ്ണികൃഷ്ണൻ, സുജാത എന്നിവർ നേതൃത്വം നൽകി. ചിത്രം: യു.ഡി.എഫ് കൗൺസിലർമാർ ചേർത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.