വണ്ടാനം -വേലിക്കകം റോഡ് തുറന്നു

അമ്പലപ്പുഴ: റീബൽഡ് കേരള പദ്ധതിയിൽ 17 ലക്ഷം രൂപ ചെലവിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയ റോഡ് തുറന്നു നൽകി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 245ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗത്തിന് എതിർവശത്തെ വണ്ടാനം - വേലിക്കകം റോഡാണ് എച്ച്. സലാം എം.എൽ.എ തുറന്നു നൽകിയത്. ദേശീയപാതയോരത്തുനിന്ന്​ കിഴക്കോട്ട് 300 മീറ്ററോളം നീളത്തിൽ പൂർത്തിയാക്കിയ റോഡിന്‍റെ വശങ്ങളിൽ ഗ്രാവലിട്ട് ഉയർത്തുകയും കാന പുനരുദ്ധരിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഹാരിസ്, വൈസ് പ്രസിഡന്‍റ്​ പി.എം. ദീപ, അംഗങ്ങളായ വി. ധ്യാനസുതൻ, പ്രജിത്ത് കാരിക്കൽ, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ഷാരോൺ എന്നിവർ പങ്കെടുത്തു. (വണ്ടാനം- വേലിക്കകം റോഡിന്‍റെ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ നിര്‍വഹിക്കുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.