ഫോട്ടോ പ്രദർശനം

ചെങ്ങന്നൂർ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ്​ അസോസിയേഷൻ ചെങ്ങന്നൂർ മേഖല കമ്മിറ്റി പരിസ്ഥിതി ദിനത്തിൽ ചെങ്ങന്നൂർ മുനിസിപ്പൽ ബസ്​സ്റ്റാൻഡിൽ ഫോട്ടോ പ്രദർശനവും വൃക്ഷത്തൈ വിതരണവും താമരാക്ഷൻ അനുസ്മരണവും നടത്തി. നഗരസഭ ചെയർപേഴ്സൻ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്​ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ടി. കുമാരി, വാർഡ് കൗൺസിലർ സിനി ബിജു, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ശ്രീദേവി ബാലകൃഷ്ണൻ, കൗൺസിലർമാരായ അശോക് പടിപ്പുരക്കൽ, ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘടന നേതാക്കൾ വൃക്ഷത്തൈ വിതരണം ചെയ്തു. താമരാക്ഷൻ അനുസ്മരണം സംസ്ഥാന കമ്മിറ്റി അംഗം സാനു ഭാസ്കർ നിർവഹിച്ചു. മേഖല പ്രസിഡന്റ് സാം ജീവ അധ്യക്ഷത വഹിച്ചു. കെ.ജി. മുരളി, റെജി മാത്യു, സജി എണ്ണക്കാട് എന്നിവർ സംസാരിച്ചു. കണ്ണിന് കുളിർമയേകുന്ന 500ഓളം ചിത്രങ്ങൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. മാന്നാർ, ചെങ്ങന്നൂർ, ചെറിയനാട്, മുളക്കുഴ യൂനിറ്റുകൾ ചേർന്ന് നടത്തിയ പരിസ്ഥിതി ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്സൻ മറിയാമ്മ ഫിലിപ്പ് ഉദ്​ഘാടനം ചെയ്തു. മുനിസിപ്പൽ ബസ്​സ്റ്റാൻഡിൽ നടന്ന പ്രദർശനത്തിൽ, അസോസിയേഷൻ ചെങ്ങന്നൂർ മേഖല പ്രസിഡന്റ് സാം ഡേവിഡ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാർ, അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സാനു ഭാസ്കർ, ജില്ല ജോയന്റ് സെക്രട്ടറി സജി എണ്ണയ്ക്കാട്, മേഖല സെക്രട്ടറി റെജി മാത്യു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.