അന്തർസംസ്ഥാന തൊഴിലാളികളും വൃക്ഷത്തൈ നട്ടു

ആലപ്പുഴ: സാക്ഷരത മിഷന്റെ ചങ്ങാതി പദ്ധതിയിലെ പഠിതാക്കളായ അന്തർസംസ്ഥാന തൊഴിലാളികൾ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിൽ നടന്ന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. മധുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എഴുപുന്ന പഞ്ചായത്തിൽ നടക്കുന്ന പഠനത്തിന്​ 500ന്​ മുകളിൽ തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പഞ്ചായത്തംഗം സോജിമോൾ ജിനു, എ.ഡി.എസ് സെക്രട്ടറി സിന്ധു ഷിബു, സാക്ഷരത പ്രേരക് ശ്രീജിത, പരിശീലകർ തുടങ്ങിയവർ പങ്കെടുത്തു. വൈദ്യുതി മുടങ്ങും ആലപ്പുഴ: ടൗൺ സെക്ഷനിലെ ഷൈനി, അപ്പാവ്, ആറാട്ടുവഴി, ജോൺസ്​ ഹോണ്ട എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും. പരിപാടികൾ ഇന്ന്​ കഞ്ഞിക്കുഴി വെളിനിലം കെ.കെ. നാരായണൻ സ്മാരകം: ഇപ്​റ്റയുടെ നേതൃത്വത്തിൽ കാവാലം രാംഭാമ്മ ഫോക്​ലോർ പുരസ്കാര വിതരണവും നാടക അവതരണവും ഉദ്​ഘാടനം മന്ത്രി പി. പ്രസാദ് ​-വൈകു. 6.00 ചേർത്തല സെന്‍റ്​ മേരീസ്​ സ്കൂൾ റോഡ്​: എ.എസ്​ കനാലിന്​ കുറുകെ പാലം നിർമാണോദ്​ഘാടനം മന്ത്രി മുഹമ്മദ്​ റിയാസ് ​-വൈകു. 4.30 ചേർത്തല കാളികുളം-ചെങ്ങണ്ട റോഡ്​: പൂത്തോട്ട തോടിന്​ കുറുകെ നിർമിച്ച പഴംകുളം പാലം ഉദ്​ഘാടനം മന്ത്രി മുഹമ്മദ്​ റിയാസ് ​-വൈകു. 4.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.