ഹരിപ്പാട്: ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള പരിസ്ഥിതി ക്ലാസ്, പരിസ്ഥിതി പ്രവർത്തകരെ ആദരിക്കൽ, വൃക്ഷത്തൈവിതരണം, ചിങ്ങോലി ഗ്രാമ പഞ്ചായത്തിൽ അജൈവ പ്ലാസ്റ്റിക് മാലിന്യ വസ്തുക്കൾ സംഭരിക്കുന്നതിലും യൂസർ ഫീസ് സമാഹരിക്കുന്നതിലും 100 ശതമാനം നേട്ടം കൈവരിച്ച ഹരിത കർമസേന അംഗങ്ങളെ ആദരിക്കൽ ചടങ്ങുകൾ നടത്തി. മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി എം.എ. കലാം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. സജിനി ഹരിത കർമ സേന അംഗങ്ങളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ്‌കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ്. എസ്. ചേപ്പാട്, ഗ്രാമ പഞ്ചായത്ത് അംഗം ശോഭാ ജയപ്രകാശ്, ഹരിതകർമ സേന ചാർജ് ഓഫിസർ എം.പി. സബിത, തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.