കായംകുളം: എം.എസ്.എം കോളജ് എൻ.എസ്.എസ് യൂനിറ്റ് ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർമാരായ ടി. നിഷാദ്, എം. ആഷിദ, നസ്രിൻ, സ്വാലിഹ, നാഫിയ, നന്ദന, അവന്ത് സെൻ തുടങ്ങിയവർ നേതൃത്വം നൽകി. കായംകുളം: പച്ചവിരിക്കാം തണലൊരുക്കാം കാമ്പയിന്റെ ഭാഗമായി കെ.എം.വൈ.എഫ് ഗവ. ആയുർവേദ ആശുപത്രിയിൽ നടത്തിയ പരിപാടി സംസ്ഥാന സെക്രട്ടറി തലവരമ്പ് സലീം ഉദ്ഘാടനം ചെയ്തു. സീനിയർ മെഡിക്കൽ ഓഫിസർ ഡോ. ബി.എസ്. ഗംഗ ഫലവൃക്ഷത്തൈ ഏറ്റുവാങ്ങി. ജില്ല സെക്രട്ടറി എസ്.കെ. നസീർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ആര്യ, ഇ. അബ്ദുൽ കബീർ അദ്ദാഇ, സജീർ കുന്നുകണ്ടം, ഷമീന, ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കറ്റാനം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കറ്റാനം യൂനിറ്റിന്റെ നേതൃത്വത്തിൽ കട്ടച്ചിറ എൽ.പി സ്കൂളിൽ നടത്തിയ പരിസ്ഥിതി ദിനാചരണം നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. സൈജു ഖാലിദ് ഉദ്ഘാടനം ചെയ്തു. നാസർ ഷാൻ അധ്യക്ഷത വഹിച്ചു. സുധീർ കട്ടച്ചിറ, സലീൽ ഫോട്ടോ പാർക്ക്, ആർ. ഷൈലജ, നന്ദകുമാർ മേലെകീപ്പള്ളി, അജി ആദിത്യ, ആർ. ബിജു, ബിജി വൈഗ, വിക്രമൻ മങ്ങാട്ട്, എസ്.എസ്. സജികുമാർ എന്നിവർ സംസാരിച്ചു. ചിത്രം:APLKY2MSM എം.എസ്.എം കോളജ് എൻ.എസ്.എസ് യൂനിറ്റ് ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹ ഉദ്ഘാടനം ചെയ്യുന്നു ചിത്രം: 2 APLKY2MSM 2 കായംകുളം നഗരസഭതല പരിസ്ഥിതി ദിനാചരണം ചെയർപേഴ്സൻ പി. ശശികല ഉദ്ഘാടനം ചെയ്യുന്നു ചിത്രം 3 APLKY2MSM 3 കെ.എം.വൈ.എഫ് കായംകുളം ഗവ. ആയുർവേദ ആശുപത്രിയിൽ നടത്തിയ പരിസ്ഥിതി ദിനാചരണം സംസ്ഥാന സെക്രട്ടറി തലവരമ്പ് സലിം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.