പരിസ്ഥിതി ദിനം

വടുതല: കോട്ടൂർ പള്ളി മുനവ്വിറുൽ ഇസ്​ലാം മദ്​റസ കമ്മിറ്റി ആഭിമുഖ്യത്തിൽ ലോക ആചരിച്ചു. മഹല്ല്​ പ്രസിഡന്റ് പി.എ. ഷംസുദ്ദീൻ, മദ്​റസ മാനേജർ ജുനൈദ് കോട്ടൂർ, റഹീം ഫൈസി, കാദർകുട്ടി, ജമാലുദ്ദീൻ എന്നിവർ പങ്കെടുത്തു. പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ശ്രീഭദ്രാ സ്വയം സഹായസമിതി ലോക ആചരിച്ചു. റിട്ട. എ.ഇ.ഒ എ.ഇ.ഒ യും സമിതി രക്ഷാധികാരിയുമായ കെ.ആർ. അപ്പുക്കുട്ടൻ നായർ വ്യക്ഷത്തൈ നട്ട് ഉദ്ഘാടനം നടത്തി. പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൺമുഖൻ നായർ, സെക്രട്ടറി ചന്ദ്രശേഖരൻ നായർ, ജോ : സെക്രട്ടറി മനോജ്, അംഗങ്ങളായ ചന്ദ്രശേഖരൻ നായർ ചന്ദ്രോദയം, വിജയകുമാർ, മണിക്കുട്ടൻ, വേണു, രതീഷ്, ശശിധരപണിക്കർ, ഗിരിജാവല്ലഭൻ, രാജീവ് കുമാർ, രാജേഷ് എന്നിവർ നേതൃത്വം നൽകി. പൂമണപ്പുറം: മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ആചരിച്ചു. സ്കൂൾ മാനേജർ റവ ഫാദർ. ആന്റോച്ചൻ മംഗലശ്ശേരി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ, സ്കൗട്ട് മാസ്റ്റർ അജു ഡേവിസ്, ഗൈഡ് ക്യാപ്റ്റൻമാരായ സോന ജോയ്, അനില ആന്റണി, സ്കൗട്ട് ഗൈഡ് വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. പൂച്ചാക്കൽ: പാണാവള്ളി സൗത്ത് മണ്ഡലം എട്ടാം വാർഡിലെ പ്രിയദർശിനി, ജയ്‌ഹിന്ദ്‌ എന്നീ സി.യു.സി യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ വാർഡിലെ നിർധന കുട്ടികൾക്ക് പഠനോപകരണ വിതരണ ധനശേഖരണാർഥം ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ഉദ്ഘാടനം നിർവഹിച്ചു. സി.യു.സി പ്രസിഡന്റ് ലതമധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരിദാസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ ഷാനവാസ്‌, പ്രമോദ്, മണ്ഡലം വൈസ് പ്രസിഡന്റ് താജുദ്ദീൻ, വാർഡ്‌ പ്രസിഡന്റ് മുകുന്ദൻ നന്ദനൻ എന്നിവർ സംസാരിച്ചു. പൂച്ചാക്കൽ: സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ ലോകപരിസ്ഥിതി ദിനാഘോഷം രക്ഷാധികാരി വി. ഇ. ജോൺ കൊല്ലംപറമ്പിൽ വൃക്ഷത്തൈ നട്ട്​ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വർഗീസ് എ. കൊച്ചുതറ, പി. രവീന്ദ്രൻ, കെ.ജെ. ആന്റണി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.