പാലത്തിനുവേണ്ടി മനുഷ്യച്ചങ്ങല

അരൂർ: തീരദേശത്തി‍ൻെറ സമഗ്ര വികസനം സാധ്യമാകുന്ന ചെല്ലാനം-ചേരുങ്കൽ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫെറിക്ക്​ സമീപം പ്രതിഷേധച്ചങ്ങല തീർത്തു. ഫാ. ജോൺ കളത്തിൽ ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ ആലപ്പുഴ രൂപത ജനറൽ സെക്രട്ടറി സന്തോഷ് കൊടിയനാട് അധ്യക്ഷത വഹിച്ചു. ചെല്ലാനം കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ തോമസ് ഗ്രിഗറി, ബി.ജെ.പി ചെല്ലാനം പഞ്ചായത്ത് ഏരിയ പ്രസിഡന്‍റ്​ എ.പി. ഷണ്മുഖൻ, കെ.പി.എം.എസ് ബ്രാഞ്ച് സെക്രട്ടറി എ.വി. ജിപ്സൺ, ക്ലീറ്റസ് പുന്നക്കൽ, ജോസഫ് പി. വർഗീസ്, ബാബു പള്ളിപ്പറമ്പിൽ, ആന്റണി ഇടമുക്കിൽ, പി.ആർ. ആന്‍റണി എന്നിവർ സംസാരിച്ചു. ചിത്രം : ചെല്ലാനം-ചേരുങ്കൽ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫെറിക്ക്​ സമീപം തീർത്ത പ്രതിഷേധച്ചങ്ങല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.