കുത്തിവെപ്പിന് പിന്നാലെ പനിബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

ചെങ്ങന്നൂർ: കുത്തിവെപ്പിന് പിന്നാലെ പനിബാധിച്ച് ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. മാന്നാർ കുരട്ടിശ്ശേരി കടമ്പാട്ട് കിഴക്കേതിൽ പാർവതിയുടെയും കായംകുളം ഒറ്റത്തെങ്ങിൽ കൊച്ചുമോന്റെയും ഒൻപതു മാസം പ്രായമുള്ള മകൾ കൈവല്യയാണ് മരിച്ചത്.

രണ്ടുദിവസം മുമ്പാണ് കുഞ്ഞിന് ഒമ്പതാംമാസത്തിലെ പ്രതിരോധ കുത്തിവെയ്പ് നൽകിയത്. അന്ന് വൈകീട്ട് പനി ബാധിച്ചതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഞായറാഴ്ച പനി മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. 

Tags:    
News Summary - Infant dies after vaccination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.