മഴവെള്ള അറയുടെ ഇരുമ്പ് ഗ്രില്ല് മോഷണംപോയി

ആലപ്പുഴ: തത്തംപള്ളി ​െറസിഡൻറ്​സ് അസോസിയേഷൻ (ടി.ആർ.എ) മഠം റോഡ് കോക്കോത്ത് മൂലയിലെ മഴവെള്ള അറയുടെ മുകളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു ഗ്രില്ല് മോഷണം പോയി. മഠം റോഡിനെയും കുരിശടി റോഡിനെയും ബന്ധപ്പെടുത്തിയുള്ള കാനയുടെ വായ്ഭാഗത്താണ് കോണ്‍ക്രീറ്റ് അറ. നാട്ടുകാര്‍ മാലിന്യം കുന്നുകൂട്ടിയിടുന്ന സ്ഥലം കൂടിയാണിത്. അതിനാല്‍ പെയ്ത്തുവെള്ളം ഒഴുകിപ്പോകുന്നതു എപ്പോഴും തടസ്സപ്പെടും. ഇതുവരെ ഗ്രില്ലി​ൻെറ മുകളിലേക്കായിരുന്നു മാലിന്യക്കെട്ടുകള്‍ എറിഞ്ഞിട്ടു പോകുന്നത്. ഇപ്പോള്‍ ഗ്രില്ല് എടുത്തുമാറ്റിയശേഷം കോണ്‍ക്രീറ്റ് കുഴിയിലേക്ക്​ ചാക്കുകെട്ടുകള്‍ എടുത്തു​െവച്ചിരിക്കുകയാണ്. മഠം റോഡ് തെക്കേ അറ്റത്ത്​ സ്ഥാപിച്ചിരുന്ന ടി.ആർ.എയുടെ സൂചന ഇരുമ്പുബോര്‍ഡ് 2020 ഒക്ടോബര്‍ അഞ്ചിന് മോഷണം പോയിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 144 പ്രഖ്യാപിച്ച വേളയിലായിരുന്നു നടുറോഡില്‍ നിന്നുള്ള മോഷണം. ഇതുവരെ മോഷ്​ടാക്കളെ കണ്ടെത്തിയിട്ടില്ല. കുട്ടനാടി​ൻെറ വികസനം: സ്പെഷൽ പാക്കേജ് വേണം ആലപ്പുഴ: കൃഷിനാശം കൊണ്ടും പരിസ്ഥിതി ആഘാതത്താലും തകർന്ന കുട്ടനാടിനെ സംരക്ഷിക്കാൻ ഉതകുന്ന സ്പെഷൽ പാക്കേജിന് രൂപംനൽകണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. കർഷകസമരത്തിൻറ ഒന്നാം വാർഷികാചരണത്തിൻറ ഭാഗമായി ഫെഡറേഷൻ നടത്തിയ ഐക്യദാർഢ്യ ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ. ഷാബ്​ദീൻ അധ്യക്ഷതവഹിച്ചു. ഹക്കിം മുഹമ്മദ് , തോമസ് ജോൺ ,ഡി.ഡി സുനിൽകുമാർ ,ബിനു മദനനൻ ,എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.