കായലിൽ ചാടിയ യുവാവിനെ നാവികസേനയുടെ തിരച്ചിലിലും കണ്ടെത്താനായില്ല

ചേർത്തല: ചെങ്ങണ്ട പാലത്തിൽനിന്ന്​ കായലിൽ ചാടിയ യുവാവിനായി നാവികസേന വെള്ളിയാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജില്ല ഭരണകൂടത്തി​ൻെറ നിർദേശപ്രകാരം അഞ്ചാം ദിവസമായ വെള്ളിയാഴ്ച രാവിലെ മുതൽ നാവികസേനയുടെ മുങ്ങൽ വിദഗ്​ധർ എത്തി തിരച്ചിൽ തുടങ്ങിയിരുന്നു. ചെങ്ങണ്ട പാലത്തിന് പടിഞ്ഞാറ് മുതൽ വിളക്കുമരം പാലം, ഉള​െവയ്പ് സ്ഥലങ്ങളിൽ വിശദമായ തിരച്ചിൽ നടത്തി. കായലിൽ മുട്ടിനിൽക്കുന്ന മരക്കൊമ്പുകൾ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. അഗ്​നിരക്ഷാസേനയും വാട്ടർ ആംബുലൻസും കഴിഞ്ഞ നാല് ദിവസം തിരച്ചിൽ നടത്തിയിരുന്നു. തുമ്പോളി പീടികപ്പറമ്പിൽ ജോസഫ് ബാബുവി​ൻെറ മകൻ ഡേവിഡ് ജിൻസാണ്​ (24) തിങ്കളാഴ്ച ഉച്ചക്ക്​ കായലിൽ ചാടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.