ദേശീയപാത അറ്റകുറ്റപ്പണി അടുത്തയാഴ്ച ആരംഭിക്കും -എം.പി

ആലപ്പുഴ: ദേശീയപാത 66ലെ ഹരിപ്പാട്‌ മുതൽ കായംകുളം കൊറ്റുകുളങ്ങര വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണി അടുത്തയാഴ്ച ആരംഭിക്കുമെന്ന് എ.എം. ആരിഫ്‌ എം.പി അറിയിച്ചു. ആദ്യ ടെൻഡറിൽ ആരും ഏറ്റെടുക്കാൻ തയാറാകാത്ത അറ്റകുറ്റപ്പണി 10 ശതമാനം വർധനയിൽ തെരുവത്ത്‌ ബിൽഡേഴ്സ്‌ 4.95 കോടി രൂപക്കാണ്‌ ഏറ്റെടുത്തത്‌. ഇതിന്​ ഉടൻ അനുമതി നൽകാമെന്ന് ദേശീയപാത അതോറിറ്റി അധികൃതരുമായി നടത്തിയ ചർച്ചയിൽ ഉറപ്പ്​ ലഭിച്ചിട്ടുണ്ട്​. കൊറ്റുകുളങ്ങര മുതൽ തെക്കോട്ടുള്ള ഭാഗത്തെ ആറുവരിപ്പാത നിർമാണത്തിന്‌ കരാർ എടുത്ത വിശ്വമുദ്ര കമ്പനിയും അമ്പലപ്പുഴ ഭാഗത്ത്‌ അൻസാരി ഗ്രൂപ്പും അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ടെന്നും എം.പി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.