ജനകീയസമിതി അംഗങ്ങൾക്ക് പരിശീലനം

ആറാട്ടുപുഴ: കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതി​ൻെറ ഭാഗമായുള്ള വാർഡുതല ജനകീയസമിതി അംഗങ്ങളുടെ പരിശീലന പരിപാടി പ്രസിഡൻറ്​ തയ്യിൽ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ സുരേഷ് രാമനാമഠം അധ്യക്ഷത വഹിച്ചു. റെജികുമാർ, കോലത്തു ബാബു, ജയരാജ്, ഭാസ്‌കരൻ നായർ തുടങ്ങിയവർ സംസാരിച്ചു. കില ഫാക്കൽറ്റി അംഗങ്ങളായ മോനച്ചൻ, ശിവരാമപിള്ള, വേണു, ശിഖ എന്നിവർ ക്ലാസ് നയിച്ചു. ചിത്രം: കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡുതല ജനകീയസമിതി അംഗങ്ങളുടെ പരിശീലന പരിപാടി പ്രസിഡൻറ്​ തയ്യിൽ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.