സൗഹൃദ ജുമുഅ: മാതൃകയായി മസ്ജിദുൽ ഹുദ

ഹരിപ്പാട്: മനസ്സുകളിൽ വെറുപ്പും നാട്ടിൽ അശാന്തിയും പടരുന്ന കാലത്ത് മനസ്സി​ൻെറ മാത്രമല്ല മസ്ജി​ൻെറയും വാതിലുകൾ തുറന്നിട്ട് മാനവ സൗഹാർദത്തി​ൻെറ വീണ്ടെടുപ്പിന് പുതിയ മാതൃക തീർക്കുകയാണ് മസ്ജിദുൽ ഹുദ. വിവിധ മതങ്ങളിലും ആദർശങ്ങളിലും വിശ്വസിക്കുന്നവരെ പള്ളിയിലേക്ക് ക്ഷണിച്ച് പ്രാർഥനക്കെത്തിയ വിശ്വാസികളോടൊപ്പം അവരെ ചേർത്തിരുത്തിയാണ് മസ്ജിദ് ഭാരവാഹികൾ വെള്ളിയാഴ്ചത്തെ പ്രാർഥന സൗഹാർദത്തി​ൻെറകൂടി സംഗമമാക്കിയത്. കുമാരപുരം മസ്ജിദുൽ ഹുദയിൽ അതിഥികളായി ക്ഷണിച്ചവർക്ക് ജുമുഅ നമസ്കാരവും അനുബന്ധ ചടങ്ങുകളും അടുത്തിരുന്ന്​ വീക്ഷിച്ചത് പുതിയ അനുഭവമായിരുന്നു. മനുഷ്യരെ അടുപ്പിക്കാനാണ് മതങ്ങൾ പഠിപ്പിക്കുന്നതെന്നും മതങ്ങളെ വികലമാക്കി സമൂഹത്തിൽ കുഴപ്പങ്ങൾ സൃഷ്​ടിക്കുന്നവൻ വിശ്വാസിയല്ലെന്നും പ്രാർഥനക്ക് നേതൃത്വം നൽകിയ ഫസലുദ്ദീൻ മൗലവി പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ കെ.എം. രാജു, പെരുമ്പള്ളി ശ്രീലക്ഷ്മീ വിനായക സരസ്വതിദേവി ക്ഷേത്രം ട്രസ്​റ്റ്​ ചെയർമാൻ സജീവൻ തിരുമേനി, ഡാണാപ്പടി സൻെറ് ജോർജ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ഡെന്നീസ്, മുൻ ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജു, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് എസ്. വിനോദ് കുമാർ, എസ്.എൻ.ഡി.പി കാർത്തികപ്പള്ളി യൂനിയൻ പ്രസിഡൻറ് കെ. അശോകപണിക്കർ, കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ സുരേഷ് കുമാർ തോട്ടപ്പള്ളി, വി.സി. ഉദയകുമാർ, അഡ്വ. സജി തമ്പാൻ, സുരേഷ് കുമാർ, സുധിലാൽ തൃക്കുന്നപ്പുഴ, മനീഷ് തുടങ്ങിയവർ ആശംസ നേർന്നു. ജമാഅത്തെ ഇസ്​ലാമി ഹരിപ്പാട് ഏരിയ പ്രസിഡൻറ് അബ്​ദുൽ റസാഖ് പാനൂർ അധ്യക്ഷത വഹിച്ചു. റിട്ട. ജഡ്ജി മുഹമ്മദ് താഹ സമാപനം നടത്തി. ഹുദ ട്രസ്​റ്റ്​ ചെയർമാൻ ഡോ. ബഷീർ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സാദിഖ് ഹരിപ്പാട്, മസ്ജിദ് കമ്മിറ്റി പ്രസിഡൻറ് അബ്​ദുൽ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.