അരൂർ ഫയർ സ്​റ്റേഷന് ഭരണാനുമതി

അരൂർ: ലഭിച്ചു. 2018-19 ലെ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയെങ്കിലും തുടർ നടപടികൾ സ്വീകരിക്കാത്തതിനാൽ മുന്നോട്ട് പോകാതിരുന്ന അരൂർ ഫയർ സ്​റ്റേഷന് സ്വന്തം കെട്ടിടം നിർമിക്കാൻ 2.90 കോടിയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവായി. ഇതിനായി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും നേരിൽക്കണ്ട് എ.എം. ആരിഫ് എം.പി നിവേദനം നൽകിയിരുന്നു. താൻ എം.എൽ.എ. ആയിരുന്ന കാലത്ത് അനുവദിച്ച ഫയർ സ്​റ്റേഷന് കെട്ടിടം നിർമിക്കാൻ ബഡ്ജറ്റ് പരാമർശം ഉണ്ടായിരുന്നിട്ടും തുടർന്ന് എം.എൽ.എ ആയ ഷാനിമോൾ ഉസ്മാൻ നടപടിയൊന്നും എടുക്കാത്തതിനെ തുടർന്നാണ് തുക ലാപ്സ് ആയതെന്ന് ആരിഫ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.