അമ്പലപ്പുഴ: ജമാഅത്തെ ഇസ്ലാമി അമ്പലപ്പുഴ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ വളഞ്ഞവഴി ജങ്ഷനിൽ നടന്ന ബഹുജന സംഗമം സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമയെ ഹിന്ദ് കേരള ജനറൽ സെക്രട്ടറി വി.എച്ച്. അലിയാർ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. കെ.എൻ.എം ജില്ല സെക്രട്ടറി ഒ.എം. ഖാൻ, മസ്ജിദുൽ ഇജാബ പ്രസിഡൻറ് ഇബ്രാഹിം കുട്ടി വിളക്കേഴം, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കെ.എം. യാസിർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.