കെ.എസ്.ടി.എ ഉൾെപ്പടെ പ്രതിഷേധത്തിൽ ആലപ്പുഴ: ചെലവ് ക്രമാതീതമായി വർധിച്ചതോടെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി പ്രതിസന്ധിയിൽ. നവംബറിൽ അയ്യായിരം രൂപ മുതൽ പതിനയ്യായിരം രൂപ വരെയാണ് സ്കൂൾ പ്രഥമാധ്യാപകർക്ക് ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സ്വന്തം പോക്കറ്റിൽനിന്ന് നൽകേണ്ടി വന്നത്. പാചക വാതകത്തിൻെറയും പച്ചക്കറി പലചരക്ക് സാധനങ്ങളുടെയും വിലവർധനയാണ് കുഴപ്പിക്കുന്നത്. ഇന്ധന വിലവർധന മൂലം ട്രാൻസ്പോർട്ടിങ് നിരക്ക് വർധിച്ചു. ഒരു കുട്ടിക്ക് എട്ട് രൂപ എന്ന നിരക്കിലാണ് സർക്കാർ നൽകുന്നത്. 300 കുട്ടികൾക്ക് മുകളിലായാൽ പിന്നീടുള്ള കുട്ടികൾക്ക് ഏഴുരൂപമാത്രമേ കിട്ടൂ. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും ഈ തുകയിൽനിന്ന് നൽകണം. കോവിഡിനെ തുടർന്ന് സ്കൂൾ അടക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ പാചക വാതകത്തിന് ആയിരം രൂപയാണ് വർധിച്ചത്. ഒരു മാസം ശരാശരി നാലും അഞ്ചും സിലിണ്ടർ പാചകവാതകമാണ് വേണ്ടിവരിക. വിറകടുപ്പ് ഉപയോഗിക്കരുതെന്ന് സർക്കാർ നിർദേശമുള്ളതിനാൽ പാചകം പൂർണമായും പാചക വാതകത്തിലാണ്. പച്ചക്കറിയും പയർ വർഗങ്ങളും ഉൾപ്പെടുത്തിയ മെനുവാണ് ഉച്ചഭക്ഷണ പദ്ധതിയിലുള്ളത്. തക്കാളി ഉൾെപ്പടെ പച്ചക്കറികളുടെയെല്ലാം വില നൂറ് രൂപക്കടുത്തോ മുകളിലോ ആണ്. 2016 ൽ ഓരോ കുട്ടിക്കും അനുവദിച്ച എട്ട് രൂപ തന്നെയാണ് ഇപ്പോഴും നൽകുന്നത്. സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എ ഉൾെപ്പടെ ഇക്കാര്യത്തിൽ പ്രതിഷേധത്തിലാണ്. ഈ തുക കുറഞ്ഞത് 25 രൂപയാക്കി വർധിപ്പിക്കണമെന്നാണ് പ്രഥമാധ്യാപകർ ആവശ്യപ്പെടുന്നത്. തുക വർധിപ്പിച്ചിെല്ലങ്കിൽ പല പ്രഥമാധ്യാപകരും ദീർഘകാല അവധിയിൽ പോകേണ്ട സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.