കേരഗ്രാമം പദ്ധതി: വേറിട്ടതായി ഓല മെടയൽ മത്സരം

മാരാരിക്കുളം: കൃഷിവകുപ്പ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന് അനുവദിച്ച കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനത്തി​ൻെറ ഭാഗമായി സംഘടിപ്പിച്ച ഓല ​മെടയൽ മത്സരം വേറിട്ടതായി. പ്രായമുള്ള സ്ത്രീകളടക്കം നിരവധി പേരാണ് വാശിയേറിയ മത്സരത്തിൽ പങ്കെടുത്തത്. സുമതി പൊട്ടുവീട്ടിൽ ഒന്നാം സ്ഥാനവും സൗദാമിനി അറാശുപറമ്പ് രണ്ടാം സ്ഥാനവും നേടി. ബ്ലോക്ക്​ പഞ്ചായത്ത്്​ വൈസ് പ്രസിഡൻറ്​ ബിജി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഗീത കാർത്തികേയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ എം. സന്തോഷ് കുമാർ, ബൈ രഞ്​ജിത്ത്, ജ്യോതിമോൾ, ഫെയ്സി വി. ഏറനാട്, മിനി പവിത്രൻ, ജി. ഉദയപ്പൻ, വി. സുദർശനൻ, ആർ. രവിപാലൻ, ഷീല പാപ്പച്ചൻ, സിജി സജീവ്, കൃഷി ഓഫിസർ ജാനിഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത്​ അംഗം സി.കെ. ശോഭനൻ സ്വാഗതം പറഞ്ഞു. 12ന്​ മന്ത്രി പി. പ്രസാദാണ് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. പടം: കഞ്ഞിക്കുഴിയിൽ കേരഗ്രാമം പദ്ധതി ഉദ്ഘാടനത്തി​ൻെറ ഭാഗമായി സംഘടിപ്പിച്ച ഓല ​മെടയൽ മത്സരത്തിൽനിന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.