ജനകീയ ധർണ നടത്തി ഹരിപ്പാട്: എൻ.ടി.പി.സി കേന്ദ്രീയ വിദ്യാലയം നിലനിർത്താൻ എം.എൽ.എ എന്ന നിലയിൽ ഹൈകോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല. എൻ.ടി.പി.സി ജങ്ഷനിൽ നടത്തിയ ജനകീയധർണയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഒരുകാരണവശാലും കേന്ദ്രീയ വിദ്യാലയം നിർത്താൻ അനുവദിക്കില്ല. ഈ ആഴ്ചതന്നെ ഹൈകോടതിയിൽ റിട്ട് ഫയൽ ചെയ്യും. ഒന്നുകിൽ എൻ.ടി.പി.സിതന്നെ സ്‌കൂൾ മുന്നോട്ടുകൊണ്ടുപോകണം. അല്ലെങ്കിൽ കേന്ദ്രമോ സംസ്ഥാനമോ പണം മുടക്കി സ്‌കൂൾ പ്രവർത്തിപ്പിക്കണം. 28ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയക്കുമെന്നും ചെന്നിത്തല അറിയിച്ചു. കേന്ദ്രീയ വിദ്യാലയം നിലനിർത്തണമെന്നാവശ്യപ്പെട്ട് കാർത്തികപ്പള്ളി-ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ ധർണ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു. ബി. ബാബുപ്രസാദ്, എ.കെ. രാജൻ, എം. ലിജു, എസ്. ദീപു, എസ്. വിനോദ് കുമാർ, ജേക്കബ് തമ്പാൻ, വി. ഷുക്കൂർ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, കെ.കെ. സുരേന്ദ്രനാഥ്, കെ. ബാബുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.