ആലപ്പുഴ: കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നാസർ താജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ബാലകൃഷ്ണ പൊതുവാൾ മുഖ്യാതിഥിയായിരുന്നു. ജില്ല വർക്കിങ് പ്രസിഡൻറ് വി. മുരളീധരൻ, കണ്ണൂർ ജില്ല ട്രഷറർ നാരായണൻ, റോയി മഡോണ തുടങ്ങിയവർ സംസാരിച്ചു. കെ.എച്ച്.ആർ.എ ജില്ലസെക്രട്ടറി ജോർജ് ചെറിയാൻ സ്വാഗതവും ജില്ല ട്രഷറർ എസ്.കെ. നസീർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: നാസർ ബി. താജ് (ജില്ല പ്രസി), ദിലീപ് സി. മൂലയിൽ (വർക്കിങ് പ്രസി), വി മുരളി (സെക്ര), എസ്.കെ. നസീർ (ട്രഷ), എം.എ. കരീം (രക്ഷാ), ജോർജ് വൈരവൻ, രമേശ് ആര്യാസ്, മോഹൻദാസ് (വൈസ് പ്രസി), മനാഫ്, ഷാജി, ഇഖ്ബാൽ, നന്ദകുമാർ (ജോ. സെക്ര). APL khra alappuzha കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.