നെല്ലിന് മരുന്ന് തളിക്കാൻ ഡ്രോൺ

പൂച്ചാക്കൽ: കൃഷിയിലെ ആധുനീകരണത്തി​ൻെറ ഭാഗമായി തൈക്കാട്ടുശ്ശേരിയിൽ നെൽപാടത്ത് കീടനാശിനി തളിക്കാൻ ഡ്രോൺ. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ അനീഷ് അഗസ്​റ്റി​ൻെറ പാടത്താണ് ഡ്രോൺ ഉപയോഗിച്ച് നെൽകൃഷിക്ക് ജൈവ കീടനാശിനി തളിച്ചത്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പി​ൻെറ സുഭിക്ഷം സുരക്ഷിതം പദ്ധതി പ്രകാരമാണ് കൃഷി. ഒരു ദിവസം 40 മുതൽ 60വരെ ഏക്കർവരെ കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് തളിക്കാൻ കഴിയും. കളമശ്ശേരിയിലെ ഫ്യൂസ് ലേജ് എന്ന സ്​റ്റാർട്ടപ്​ കമ്പനിയുടെ സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗപ്പെടുത്തിയത്. പഞ്ചായത്ത് പ്രസിഡൻറ്​ ഡി. വിശ്വംഭരൻ, വാർഡ് അംഗം അംബിക ശശിധരൻ, കൃഷി ഓഫിസർ പിൻറു റോയി തുടങ്ങിയവർ പ​ങ്കെടുത്തു. ചിത്രം : ജൈവ കീടനാശിനി തളിക്കാൻ ഡ്രോൺ ഒരുങ്ങിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.