ഡോക്​ടർക്ക്​ മന്ത്രിയുടെ ഗൺമാ​െൻറ മർദനം; അറസ്​റ്റില്ല, സമരം നീളുന്നു

ഡോക്​ടർക്ക്​ മന്ത്രിയുടെ ഗൺമാ​ൻെറ മർദനം; അറസ്​റ്റില്ല, സമരം നീളുന്നു അമ്പലപ്പുഴ: ഡോക്​ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പില്ലാതെ നീളുന്നു. വലയുന്നത് അത്യാസന്ന രോഗികളടക്കമുള്ളവർ. പി.ജി വിദ്യാർഥികള്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ ബഹിഷ്കരിക്കുമ്പോള്‍ സര്‍ക്കാറും കടുംപിടിത്തത്തിലാണ്. ഇതിന് പിന്നാലെയാണ് വനിത ഹൗസ്​സര്‍ജനെ മന്ത്രിയുടെ സുരക്ഷ ജീവനക്കാരന്‍ കൈയേറ്റം ചെയ്തെന്ന്​ ആരോപിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൗസ്​ സര്‍ജന്മാരും സമരം പ്രഖ്യാപിച്ചത്. ഇതോടെ മൂന്നുദിവസമായി മെഡിക്കല്‍ കോളജിലെ ചികിത്സവിഭാഗം പ്രതിരോധത്തിലായിരിക്കുകയാണ്. ബുധനാഴ്ചകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന നെഫ്രോളജി വിഭാഗത്തിലെത്തിയ രോഗികള്‍ ചികിത്സ തേടി ഒ.പിക്ക് മുന്നില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവന്നു. നെഫ്രോളജി വിഭാഗം സീനിയര്‍ ഡോക്​ടര്‍മാര്‍ ഒ.പി സമയം കഴിഞ്ഞും രോഗികളെ പരിശോധിച്ചു. കൂടാതെ ഡൻെറല്‍, നെഞ്ചുരോഗം, യൂറോളജി വിഭാഗങ്ങളിലും ഏറെ വൈകിയും പരിശോധനകള്‍ നടന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ മറ്റ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. അത്യാസന്ന നിലയിലെത്തുന്നവര്‍ക്ക് ചികിത്സ കിട്ടാന്‍ വൈകുന്നതിനാലാണ് പലരും സ്വകാര്യ ആശുപത്രികള്‍ തേടുന്നത്. പ്രതിയെ പിടികൂടാന്‍ വൈകുന്നതാണ് ഡോക്​ടർമാരെ പ്രകോപിപ്പിക്കുന്നത്. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പൊലീസ് ബോധപൂര്‍വം ശ്രമിക്കുകയാണെന്നാണ് ഹൗസ്​ സര്‍ജന്മാരുടെ ആരോപണം. സമരം മറ്റ് മെഡിക്കല്‍ കോളജുകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. ആലപ്പുഴ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളെയും സമരരംഗത്ത്​ ഇറക്കുന്നതിന്​ നീക്കമുണ്ട്. ശനിയാഴ്​ച രാത്രി 11.30ഓടെ ആശുപത്രിയിലെ 16ാം വാര്‍ഡിലായിരുന്നു സംഭവം. മന്ത്രി സജി ചെറിയാ‍ൻെറ ഗൺമാൻ വെണ്‍മണി കോടുകുളഞ്ഞി വലിയപറമ്പ് അനീഷ് കുമാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിത ഹൗസ്​സര്‍ജനെ കൈയേറ്റം ചെയ്തെന്നാണ് ആരോപണം. അനീഷി‍ൻെറ പിതാവ് ഇവിടെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുധീഷി‍ൻെറ നേതൃത്വത്തില്‍ ഹൗസ് സര്‍ജന്‍ ഉള്‍പ്പെടെ ജീവനക്കാര്‍ രോഗിയെ പുനര്‍ജനി മുറിയിലേക്ക് മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍, ഈസമയം വാര്‍ഡില്‍ ഉണ്ടായിരുന്ന അനീഷ് കുമാര്‍ സ്​ക്രച്ചര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കയറിയെന്നും വനിത ഹൗസ് സര്‍ജനെ കൈയേറ്റം ചെയ്തെന്നുമാണ് പരാതി. അനീഷി‍ൻെറ പിതാവി‍ൻെറ മൃതദേഹം ചൊവ്വാഴ്​ച പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചിത്രം... ഏറെ തിരക്കുണ്ടാകാറുള്ള ബുധനാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തി‍ൻെറ മുന്‍വശം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.