അരൂർ: തീരമേഖലയിലെ വെള്ളപ്പൊക്കത്തിന് പരിഹാരമായി പ്രഖ്യാപിച്ച നൂറുകോടിയുടെ പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങി. വേമ്പനാട്ടുകായലും കൈതപ്പുഴ കായലും ചുറ്റിക്കിടക്കുന്ന അരൂർ മണ്ഡലത്തിലെ 10 പഞ്ചായത്തുകളും വെള്ളപ്പൊക്ക കെടുതി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുകളിൽ വാഗ്ദാനം ആവർത്തിക്കുമ്പോഴും അരൂർ മണ്ഡലത്തിലെ ഏറ്റവും പ്രധാന പ്രശ്നമായിരുന്നു അവശേഷിക്കുന്നു വെള്ളപ്പൊക്കം. പാണാവള്ളിയിൽ സി.ഐ.ടി.യു നേതൃത്വത്തിൽ വിളിച്ചുകൂട്ടിയ മത്സ്യത്തൊഴിലാളികളുടെ മഹാസമ്മേളനത്തിൽ മുൻ മന്ത്രി തോമസ് ഐസക്കാണ് വെള്ളപ്പൊക്കം നിയന്ത്രിക്കാൻ നൂറു കോടി രൂപ അരൂർ നിയോജക മണ്ഡലത്തിൽ അനുവദിച്ചതായി പ്രഖ്യാപിച്ചത്. അടിഞ്ഞുകൂടിയ എക്കലും മണ്ണും മറ്റും കായൽ ആഴം കൂട്ടാനായി നീക്കം ചെയ്യുക, തോടുകൾക്ക് ആഴം കൂട്ടാനും കായൽകരകളിൽ കൽെക്കട്ട് നടത്താനും കൂടി ഫണ്ട് ഉപയോഗിക്കുമെന്നും പ്രഖ്യാപിച്ചു. പ്രഖ്യാപനം പോസ്റ്ററായി തെരഞ്ഞെടുപ്പുകാലത്ത് വ്യാപകമായി പതിച്ചു. ദിവസംതോറും ഉൾ പ്രദേശത്തേക്ക് പോലും കടന്നുവരുന്ന വേലിയേറ്റം തീരപ്രദേശങ്ങളിലെ ജീവിതത്തെ ഗുരുതരമായി ബാധിക്കുകയാണ്. ആഞ്ഞിലിക്കാട്, വെളുത്തുള്ളി, നീണ്ടകര, കോടംതുരുത്ത്, ഉളവൈപ്പ്, തൈക്കൂടം, മനക്കോടം, പള്ളിത്തോട് അടക്കമുള്ള പ്രദേശങ്ങളിലെ വീടുകൾ വെള്ളക്കെട്ടിലാണ്. മത്സ്യ- കാർഷിക മേഖലകൾ പ്രതിസന്ധിയും നേരിടുന്നു. വേലിയിറക്ക സമയത്ത് അന്ധകാരനഴി ഷട്ടർ പൂർണമായി തുറക്കാത്തതും തുറവൂർ - പൊഴിച്ചാൽ പടിഞ്ഞാറേ മനക്കോടം പാലത്തിൻെറ നിർമാണത്തിനായി സ്ഥാപിച്ച താൽക്കാലിക ബണ്ട് നീക്കം ചെയ്യാത്തതും തിരിച്ചടിയാകുന്നു. പൊഴിച്ചാലിന് കുറുകെ നടത്തിയ അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളും തോടുകളിലെ എക്കൽ യഥാസമയത്ത് നീക്കം ചെയ്യാത്തതും വെള്ളക്കെട്ടിന് കാരണമായി ചിലർ ചൂണ്ടിക്കാട്ടുന്നു. കരിങ്കൽക്കെട്ട് നിറഞ്ഞ് കവിഞ്ഞാണ് പ്രദേശങ്ങളിൽ വെള്ളം കയറുന്നത്. എക്കൽ നീക്കി കായലുകളുടെയും ഇടത്തോടുകളുടെ സംരക്ഷണം ഉറപ്പ് വരുത്താത്തതും പ്രധാന വെല്ലുവിളിയാണ്. അടിയന്തര പരിഹാരം കാണണമെന്നും ജില്ല കലക്ടർ ഈ പ്രദേശങ്ങൾ സന്ദർശിക്കണമെന്നും തീരവാസികൾ ആവശ്യപ്പെടുന്നു. ചിത്രം വേലിയേറ്റത്തിൽ വെള്ളത്തിലായ വീടുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.