ചേർത്തല: കുടുംബാരോഗ്യ കേന്ദ്രത്തിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് വയലാർ ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. വയലാർ പഞ്ചായത്തിന് കീഴിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കുക, ഡോക്ടർമാരുടെയും മറ്റു സ്റ്റാഫുകളുടെയും ഒഴിവുകൾ നികത്തുക, വെള്ളപ്പൊക്കത്തിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സംരക്ഷിക്കാൻ പ്രാധാന തോടുകളുടെ ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. വയലാർ നാഗംകുളങ്ങര കവലയിൽനിന്ന് ആരോഗ്യകേന്ദ്രംവരെ പ്രവർത്തകർ പ്രകടനം നടത്തി. തുടർന്ന് നടന്ന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.എൻ. അജയൻ അധ്യക്ഷത വഹിച്ചു. കെ.ആർ. രാജേന്ദ്രപ്രസാദ്, മധു വാവക്കാട്, ജോണി തച്ചാറ, ടി.എച്ച്. സലാം, എ.കെ. ഷെരീഫ്, ടി.എസ്. ബാഹുലേയൻ, എ.പി. ലാലൻ, ആൻറണി പട്ടശ്ശേരി, ഡോ. കെ.ജെ. കുര്യൻ, കുഞ്ഞുമോൾ സാബു, ജയലേഖ, കെ.ജി. അജിത്, ദീപക് ബിദാസ്, പി.വി. പുഷ്പാങ്ധൻ, കുട്ടികൃഷ്ണൻ, പീതാംബരൻ, മധുജിത് വാവക്കാട് എന്നിവർ സംസാരിച്ചു. കോൺഗ്രസ് വയലാർ ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.