കുട്ടനാട്: ക്രിസ്മസ് വിപണി ലക്ഷ്യമാക്കി താറാവ് വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് പക്ഷിപ്പനി മൂലം ഉണ്ടായിരിക്കുന്നത്. കോവിഡിനുശേഷം പ്രതിസന്ധിയില്‍നിന്ന് കരകയറുമ്പോഴാണ് രോഗബാധ. രോഗം ബാധിച്ച താറാവ് കൂട്ടത്തെ നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കൊല്ലുകയാണ് പ്രതിവിധി. പക്ഷേ രോഗബാധ സര്‍ക്കാര്‍ പരിശോധനാ കേന്ദ്രം സ്ഥിരീകരിക്കേണ്ടതുണ്ട്. കൊന്ന താറാവിൻെറ കണക്ക് വെച്ച് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും നല്‍കും. രോഗം സ്ഥിരീകരിക്കാതെ താറാവുകളെ കൊന്നാല്‍ നഷ്ടപരിഹാരവും ലഭിക്കില്ല. അതുവരെ ഇവയ്ക്ക് തീറ്റയും നല്‍കേണ്ടി വരും. ഉചിതമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഇനി കര്‍ഷകര്‍ക്ക് ബാക്കി. കുട്ടനാടിനെ സംബന്ധിച്ചിടത്തോളം കേവലം നഷ്ടപരിഹാരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല പക്ഷിപ്പനിയുടെ ആഘാതം. ഇവിടത്തെ കര്‍ഷകര്‍ക്ക് നെൽകൃഷിക്ക് പുറമേയുള്ള പ്രധാന ജീവനോപാധിയാണ് താറാവുകൃഷി. പ്രത്യക്ഷമായും പരോക്ഷമായും താറാവുകൃഷിയെ ആശ്രയിച്ച് നൂറുകണക്കിന് പേരാണുള്ളത്. വീടുകളില്‍ താറാവിനെ വളര്‍ത്തി ചെറുകിട കച്ചവടം നടത്തുന്ന നിരവധി വീട്ടമ്മമാരുടെ കുടുംബ ബജറ്റിനെയും പക്ഷിപ്പനി താളം തെറ്റിച്ചു. ജീവനോപാധികളെല്ലാം പ്രതിസന്ധിയിലായിരിക്കുന്ന അവസ്ഥയിലാണ് നിലവിൽ കുട്ടനാട്ടിലെ കർഷക ജനത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.