മുഹമ്മ ആശുപത്രിയിൽ ഇനി രാത്രിസേവനം ഇല്ല

മുഹമ്മ: ആയിരക്കണക്കിന് ജനങ്ങളുടെ ഏക ആശ്രയകേന്ദ്രമായ മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രത്തിൽ രാത്രി ചികിത്സക്ക്​ ഡോക്ടർമാർ ഉണ്ടാകില്ലെന്ന് അധികൃതർ നോട്ടീസ് പതിച്ചു. 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉണ്ടായിരുന്ന ആശുപത്രിയുടെ പ്രവർത്തനം കാലങ്ങളായി താളംതെറ്റിയ നിലയിലാണ്​. മുഴുവൻ സമയവും സ്ഥിരം ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുറഞ്ഞത് എട്ട് ഡോക്ടർമാരെങ്കിലും ഉണ്ടെങ്കി​െല ആശുപത്രിയുടെ പ്രവർത്തനം പൂർണമാകൂ. നിലവിൽ അഞ്ചോളം ഡോക്ടർമാർ മാത്രമാണുള്ളത്. മുഹമ്മ, മാരാരിക്കുളം, മണ്ണഞ്ചേരി പഞ്ചായത്തിലെ സാധാരണക്കാരുടെ ആശ്രയമാണ് ഈ ആശുപത്രി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.