ബാലുവിന് നാടി‍െൻറ കണ്ണീരില്‍ കുതിര്‍ന്ന വിട

ബാലുവിന് നാടി‍ൻെറ കണ്ണീരില്‍ കുതിര്‍ന്ന വിട അമ്പലപ്പുഴ: കൃത്യനിർവഹണത്തിനി​െട ജീവൻ നഷ്‌ടമായ പുന്നപ്ര ചള്ളിത്തീരദേശവാസിയായ ബാലുവിന് നാടി‍ൻെറ കണ്ണീരില്‍ കുതിര്‍ന്ന വിട. കൊലക്കേസ് പ്രതിയെ പിടികൂടാന്‍ പോയപ്പോൾ വള്ളം മുങ്ങിമരിച്ച ​െപാലീസുകാരൻ പുന്നപ്ര ആലിശ്ശേരിയിൽ കാർത്തികയിൽ ബാലുവിനെ യാത്രയാക്കാൻ നാടൊന്നാകയാണ് എത്തിയത്. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ ബഹുമതിക്ക് ശേഷം ഞായറാഴ്ച വൈകീട്ട്​ മൂന്നോടെയാണ് മൃതദേഹം പുന്നപ്രയിലെ വസതിയിലെത്തിച്ചത്. ​െപാലീസ് ആംബുലൻസിൽനിന്ന് വിറങ്ങലിച്ച ശരീരം ഇറക്കുമ്പോൾ തേങ്ങലുകൾ അലമുറകളായി മാറി. മാതാവ് അനില, പിതാവ് സുരേഷ്, സഹോദരൻ ബിനു എന്നിവരെ ആശ്വസിപ്പിക്കാൻ ഏറെ പണിപ്പെട്ടു. സർക്കാറി​ൻെറ പൂർണ ബഹുമതികളോടെയാണ് സംസ്കാര ചടങ്ങ് നടന്നത്. സിവിൽ എൻജിനീയറിങ്​ ബിരുദധാരിയായ ബാലു എസ്.ഐ റാങ്ക് ലിസ്​റ്റിലുമുണ്ടായിരുന്നു. (ചിത്രം... ബാലുവി‍ൻെറ സംസ്കാരത്തിന്​ ചിതയൊരുക്കിയിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.