ലക്ഷങ്ങളുടെ ആംബുലൻസ് കട്ടപ്പുറത്തുതന്നെ

തുറവൂർ: മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാ​ൻെറ ആസ്തി വികസന ഫണ്ടിൽനിന്ന് ലക്ഷങ്ങൾ മുടക്കി വാങ്ങിയ ആംബുലൻസ് കട്ടപ്പുറത്ത്. തുറവൂർ താലൂക്ക് ആശുപത്രിക്കായി വാങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലൻസാണ് അധികൃതരുടെ അനാസ്ഥയും രാഷ്​ട്രീയ പോരുംമൂലം നശിക്കുന്നത്. ആംബുലൻസ് ഇല്ലാതെ രോഗികൾ നട്ടംതിരിയുമ്പോഴാണ് ആശുപത്രി അധികൃതരുടെയും ആരോഗ്യ വകുപ്പി​ൻെറയും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തി​ൻെറയും ഈ രീതിയിലെ അനാസ്ഥ. 33 ലക്ഷം രൂപ മുടക്കിയാണ് ഇത് വാങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇതി​ൻെറ ഫ്ലാഗ്​ഓഫ് നടത്തി. എന്നാൽ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് രജിസ്ട്രേഷൻ നടപടികൾ നടത്താതിരുന്നതിനെത്തുടർന്ന് മാസങ്ങളോളം ആശുപത്രി വളപ്പിൽ ഓടാതെകിടന്നു. ഇത് വാർത്തയായതിനെത്തുടർന്നാണ് ആർ.ടി.ഒ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി സർവിസ് നടത്താൻ തുടങ്ങിയത്. ചെറിയ അറ്റകുറ്റപ്പണി നടത്തിയാൽ ഉപയോഗിക്കാവുന്ന അവസ്ഥയാണ് ഈ വാഹനത്തിനുള്ളത്. എ.എം. ആരിഫ് എം.പിയുടെ ഫണ്ടിൽനിന്നുള്ള ആംബുലൻസ് തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയതോടെയാണ് മാസങ്ങൾ മാത്രം ഉപയോഗിച്ച ആംബുലൻസ് കട്ടപ്പുറത്തായത്. ഇപ്പോൾ രോഗികൾ സ്വകാര്യ ആംബുലൻസിനെയാണ് ആശ്രയിക്കുന്നത്. ചിലരുടെ രാഷ്​ട്രീയ പകപോക്കലും സ്വകാര്യ ആംബുലൻസ് ഉടമകളുമായുള്ള ഒത്തുകളിയുമാണ് ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസിന് ദയാവധം കൽപിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. പടം . ആധുനിക സൗകര്യങ്ങളോടെയുള്ള ഓടാതെ കിടക്കുന്ന ആംബുലൻസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.