പ്രതികാരക്കൊലകൾ അവസാനിപ്പിക്കണം -വെൽഫെയർ പാർട്ടി

കായംകുളം: രാഷ്​ട്രീയ കൊലപാതകങ്ങളെന്ന പേരിൽ നടക്കുന്ന പ്രതികാരക്കൊലകൾ അവസാനിപ്പിക്കാൻ എല്ലാ പാർട്ടികളും തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ്​ സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. വെൽഫെയർ പാർട്ടി കായംകുളം മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച മേഖല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആഭ്യന്തര വകുപ്പി​ൻെറയും നിയമവാഴ്ചയുടെയും പരാജയമാണ് ഇത്തരം കൊലപാതകങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം രാത്രി എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാൻ ആലപ്പുഴയിൽ ദാരുണമായി കൊലചെയ്യപ്പെട്ടത്​ കേരളത്തെ വർഗീയ കലാപ ഭൂമിയാക്കാനുള്ള ആർ.എസ്.എസി​ൻെറ ആസൂത്രിത നീക്കങ്ങളുടെ ഭാഗമായാണ്. പുലർച്ച ബി.ജെ.പിയുടെ സംസ്ഥാന നേതാവ് രഞ്ജിത് ശ്രീനിവാസനും കൊല ചെയ്യപ്പെട്ടു. കേരളത്തിലെ നിയമവാഴ്ച സമ്പൂർണമായി തകരുകയും സംഘ്പരിവാർ ഉദ്ദേശിക്കുന്ന തരത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകുകയും ചെയ്യുന്നു. ജനാധിപത്യസമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കണം -അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന അസി. സെക്രട്ടറി മിർസാദ് റഹ്​മാൻ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി കെ.എ. ഷഫീഖ്, പി.എ. അബ്​ദുൽ ഹക്കീം, ഡോ. അൻസാർ അബൂബക്കർ, വി.എ. അബൂബക്കർ, മോഹൻ സി. മാവേലിക്കര എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ.എം. അൻസാരി സമാപന പ്രഭാഷണം നടത്തി. ചിത്രം: കായംകുളം മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന വെൽഫെയർ പാർട്ടി മേഖല നേതൃസംഗമം സംസ്ഥാന വൈസ് പ്രസിഡൻറ്​ സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.