ചോളകൃഷിയിൽ വനിതകൾ

അരൂർ: ചൊരിമണലിൽ ചോളം വിളയിച്ച് തൊഴിലുറപ്പ് വനിത കൂട്ടായ്മ. അരൂർ പഞ്ചായത്ത് 21ാം വാർഡിലാണ് പുത്തൻ കൃഷി പരീക്ഷണം നടത്തിയത്. പഞ്ചായത്ത് അംഗം സന്ധ്യ ശ്രീജയുടെ നേതൃത്വത്തിൽ 13 പേരടങ്ങുന്ന വനിത കൂട്ടായ്മയാണ്​ കൃഷി ഒരുക്കിയത്. ഗ്രൂപ്പ് ലീഡർ ലോഹിതാക്ഷന്റെ നേതൃത്വത്തിൽ 60 സൻെറ് സ്ഥലത്ത് ചെയ്ത കൃഷിയിൽ നല്ല വിളവ് ലഭിച്ചു. ഇനിയും പുതിയ പരീക്ഷണങ്ങൾക്ക് തയാറെടുക്കുകയാണ് വനിത കൂട്ടായ്മ. ജൈവവളമാണ്​ ഉപയോഗിച്ചത്​. ചിത്രം അരൂർ പഞ്ചായത്ത് 21ാം വാർഡിൽ വനിത കൂട്ടായ്മ ഒരുക്കിയ ചോള​കൃഷി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.