പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചതായി പരാതി

ചാരുംമൂട്: പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചതായി കാണിച്ച്​ ബന്ധുക്കൾ നൂറനാട് പൊലീസിൽ പരാതി നൽകി. വി.വി ഹയർ സെക്കൻഡറി സ്കൂളിലെ അഹമ്മദ് യാസീനാണ് മർദനമേറ്റത്. യാസീനെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്നതിനാൽ ഒരു മാസത്തോളമായി യാസീൻ സ്കൂളിൽ വരാറില്ലായിരുന്നു. വ്യാഴാഴ്ചയാണ് വീണ്ടും എത്തിയത്. സംഭവം സംബന്ധിച്ച് സ്കൂൾ അധികൃതരും പൊലീസിൽ പരാതി നൽകി. പ്രശ്നമുണ്ടാക്കിയ നാലു വിദ്യാർഥികളുടെ രക്ഷാകർത്താക്കളെ വിളിപ്പിച്ചിരുന്നതായും കുട്ടികളെ സസ്‌പെൻഡ് ചെയ്തതായും പ്രിൻസിപ്പൽ അറിയിച്ചു. എ.ഐ.എസ്.എഫ് മേഖല ഭാരവാഹിയായ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സ്കൂളിലേക്ക് മാർച്ച് നടത്തുമെന്ന് സംഘടന നേതാക്കൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.