കായംകുളം: താപനിലയത്തോട് അനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന കേന്ദ്രീയ വിദ്യാലയം അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എസ്.എഫ്.ഐ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റായി ജെഫിൻ സെബാസ്റ്റ്യനെയും സെക്രട്ടറിയായി എ.എ. അക്ഷയ്നെയും തെരഞ്ഞെടുത്തു. എം. ശിവപ്രസാദ്, അനന്തു രമേശൻ, ജീന താരാനാഥ് (ജോ.സെക്ര), വൈഭാവ് ചാക്കോ, രഞ്ജിത്ത്, ജിത്തു ഷാജി (വൈസ് പ്രസി), കെ. ആതിര, അനില രാജു, കൃഷ്ണേന്ദു, സിജിത്, അഖിൽ, അർപ്പൺ, റോഷൻ, സൗരവ്, പി. സോനു ( എക്സിക്യൂട്ടിവ് ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. പ്രതിനിധി സമ്മേളനത്തിൽനിന്ന് വിട്ടുനിന്ന കായംകുളം ഏരിയ പ്രസിഡന്റ് ആഷിഖിനെ ജില്ല കമ്മിറ്റിയിൽ ഒഴിവാക്കിയത് ശ്രദ്ധേയമായി. ഗുണ്ട-മാഫിയ ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഇദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയാണ് പ്രസിഡന്റാക്കിയത്. ഇതിലെ പ്രതിഷേധമാണ് വിട്ടുനിൽക്കാൻ കാരണമത്രേ. കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ആഷിഖിന്റെ വിട്ടുനിൽക്കൽ പാർട്ടിക്കുള്ളിലും ചർച്ചയായിട്ടുണ്ട്. സമാപന സമ്മേളനം സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗം പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ജെഫിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ.എച്ച്. ബാബുജാൻ, എ.എം. ആരിഫ് എം.പി, സി.പി.എം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, യു. പ്രതിഭ എം.എൽ.എ, എ.എ. അക്ഷയ്, കെ.പി. ഐശ്വര്യ, അമൽ സോമൻ എന്നിവർ സംസാരിച്ചു. ചിത്രം: APLKY1SFIDC എസ്.എഫ്.ഐ ജില്ല സമ്മേളന സമാപനം കായംകുളത്ത് സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗം പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്യുന്നു ചിത്രം: APLKY1SFID1 ജെഫിൻ സെബാസ്റ്റ്യൻ പ്രസിഡന്‍റ് 2. APLKY1SFIDC2 എ.എ. അക്ഷയ് സെക്രട്ടറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.