ആലപ്പുഴ: കേരളത്തിലെ ജല മേളകൾക്ക് തുടക്കം കുറിച്ചു നടക്കുന്ന ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവം ജൂലൈ 12 ചമ്പക്കുളത്താറ്റിൽ നടത്താൻ കുട്ടനാട് താലൂക്ക് ഓഫിസിൽ ചേർന്ന ആലോചന യോഗത്തിൽ തീരുമാനിച്ചു. കോവിഡിനെ തുടർന്ന് രണ്ടു വർഷവും ആചാരം മാത്രമായി ചടങ്ങ് നടത്തുകയായിരുന്നു. എന്നാൽ, ഇക്കുറി കളിവള്ളങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തണമെന്ന് യോഗം തിരുമാനിക്കുകയായിരുന്നു. മൂന്ന് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ഒമ്പത് വള്ളങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കും. സർക്കാറിൻെറ സഹായം വള്ളകളി നടത്തിപ്പിനായി വാങ്ങാൻ ശ്രമിക്കുമെന്നും മൂലം വള്ളംകളി ആരംഭിക്കുന്നതോടെ കുട്ടനാട്ടിൽ ടൂറിസം രംഗത്തിന് ഉണർവേകാൻ കഴിയുമെന്നും തോമസ് കെ. തോമസ് എം.എൽ.എ പറഞ്ഞു. സബ് കലക്ടർ സൂരജ് ഷാജി മുഖ്യപ്രഭാഷണം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിൻസി ജോളി, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എം. വിശ്വംഭരൻ, പ്രസിഡന്‍റുമാരായ ടി.ജി. ജലജകുമാരി, മിനി മന്മഥൻ നായർ, അമ്പിളി ടി. ജോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.എസ്. ശ്രീകാന്ത്, തഹസിൽ ദാർ ദൂരേഖ താജുദ്ദീൻ, ഡെപ്യുട്ടി തഹസിൽദാർ എസ്. സുഭാഷ് എന്നിവർ സംസാരിച്ചു. കുട്ടനാട് തഹസിൽദാർ എസ്. അൻവർ സ്വാഗതം പാഞ്ഞു. വള്ളംകളിയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.