ആൺ-പെൺ ഭേദമില്ലാതെ യൂനിഫോം; അടുത്തവർഷം 47 സ്​കൂളിൽ

ജില്ല പഞ്ചായത്ത്​ വിദ്യാഭ്യാസ സ്ഥിരം സമിതിയോഗത്തിലാണ്​ ​ഇതിന്​ അംഗീകാരം നൽകിയത്​ ആലപ്പുഴ: ജില്ല പഞ്ചായത്തി​ൻെറ കീഴി​െല 47 സ്​കൂളിൽ ആൺ-പെൺ ഭേദമില്ലാതെ ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കും. ജില്ല പഞ്ചായത്ത്​ വിദ്യാഭ്യാസ സ്ഥിരം സമിതിയോഗത്തിലാണ്​ ​ഇതിന്​ അംഗീകാരം നൽകിയത്​. വിദ്യാഭ്യാസവകുപ്പുമായി ​േചർന്നുള്ള പദ്ധതി അടുത്ത അധ്യയനവർഷം ആരംഭിക്കും. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്​കൂളുകളിലെ യൂനിഫോമി​ൻെറ നിറം അടക്കമുള്ള കാര്യങ്ങൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിർദേശങ്ങൾ കിട്ടിയതിനുശേഷം തീരുമാനിക്കുമെന്ന്​ ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ കെ.ജി. രാജേശ്വരി 'മാധ്യമ'ത്തോട്​ പറഞ്ഞു. വേഷത്തി​ൻെറ നിറം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന്​ പ്രഥമാധ്യാപകരുടെ യോഗം ചേരും. വിദ്യാർഥികൾക്ക്‌ ഷർട്ടും പാൻറ്​സുമെന്ന നിർദേശമാണ്‌ ഉയരുന്നത്​. ജില്ല പഞ്ചായത്ത്​ പ്രഖ്യാപിച്ച കുടുംബശ്രീയുടെ അപ്പാരൽ യൂനിറ്റ്​ വഴി യൂനിഫോം ​തയ്​ച്ചുനൽകാനും ആലോചനയിലുണ്ട്​. ഈ പദ്ധതിക്ക്​ ജില്ല പഞ്ചായത്ത്‌ 60 ലക്ഷമാണ്​ മാറ്റിവെച്ചിരിക്കുന്നത്​. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം.വി. പ്രിയ, ജില്ല പഞ്ചായത്ത്​ അംഗങ്ങളായ ആർ. റിയാസ്​, പി. അഞ്​ജു, നികേഷ്​ തമ്പി, സെക്രട്ടറി കെ.ആർ. ദേവദാസ്​, ഫിനാൻസ്​ ഓഫിസർ വി. ഷാജി എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.