ആലപ്പുഴ: ആലപ്പുഴ വനിത-ശിശു ആശുപത്രിയിൽ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ 14 കുട്ടികൾക്ക് വിറയലും ഛർദിയും അനുഭവപ്പെട്ട സംഭവത്തിൽ മരുന്നിെൻറ പരിശോധനഫലം കാത്ത് അധികൃതർ. കുത്തിവെക്കാൻ ഉപയോഗിച്ച ആൻറിബയോട്ടിക് മരുന്ന് ബാച്ചിെൻറ സാംപിൾ വിശദപരിശോധനക്ക് കേരള മെഡിക്കൽ സർവിസസ് കോർപറേഷന് കൈമാറി. ഫലം തിങ്കളാഴ്ച വരുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ആശ പറഞ്ഞു. സാധാരണയായി ചികിത്സയുടെ ആദ്യപടിയായി നൽകുന്ന മരുന്നാണിത്. പല കാരണങ്ങളാൽ അലർജി ഉണ്ടാകാം. ഒന്നിലേറെ പേർക്ക് ആരോഗ്യപ്രശ്നമുള്ളതിനാൽ മരുന്നുതന്നെയാണ് കാരണമെന്നാണ് പ്രാഥമികനിഗമനം. പ്രശ്നമുണ്ടായപ്പോൾതന്നെ അധികൃതർ ഇടപെട്ട് അടിയന്തരനടപടി സ്വീകരിച്ചതിനാൽ ആരുടെയും നില വഷളായില്ല. കുത്തിവെപ്പിന് ഉപയോഗിച്ച മരുന്ന്, സിറിഞ്ച്, നീഡിൽ എന്നിവ പരിശോധിക്കണമെന്ന് കെ.എം.എൽ.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനഫലം കിട്ടിയതിനുശേഷമേ കുട്ടികൾക്ക് അനുഭവപ്പെട്ട ചൂടും വിറയലും എന്താെണന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
വ്യാഴാഴ്ചയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുത്തിെവപ്പ് എടുത്ത നവജാതശിശുക്കളടക്കം 14 കുട്ടികൾക്കാണ് വിറയലും ഛർദിയും അനുഭവപ്പെട്ടത്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളുടെ നിലമെച്ചപ്പെട്ടത് രണ്ട് മണിക്കൂറിനുശേഷമാണ്. കുട്ടികൾ അപകടനില തരണം ചെയ്തതിന് പിന്നാലെ ഡിസ്ചാർജ് ചെയ്യുന്നതായി അധികൃതർ അറിയിച്ചതോടെയാണ് രക്ഷിതാക്കൾ പരാതി ഉന്നയിച്ചത്. കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ വിതരണം ചെയ്ത മരുന്നാണ് കുട്ടികൾക്ക് നൽകിയത്. സംഭവത്തിന് പിന്നാെല ബാച്ചിൽ ഉൾപ്പെട്ട ബാക്കി മരുന്നിെൻറ ഉപയോഗം നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.