അരൂർ: പഞ്ചായത്തിന്റെ പൊതു ടോയ്ലറ്റ് പരിപാലിക്കാത്തതുമൂലം കയറാൻ കഴിയാത്ത നിലയിലാണെന്ന് പരാതി. ടോയ്ലറ്റിലെ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത് മൂലം ആർക്കും പ്രവേശിക്കാൻ പോലും കഴിയാത്തനിലയിലാണ്. കോടികൾ മുടക്കിയാണ് മാനവീയം വേദി ഒരുക്കിയത്.
എരിയകുളത്തിന്റെ കുറച്ചുഭാഗം സംരക്ഷിച്ച് ഓപ്പൺ എയർ ഓഡിറ്റോറിയം, പ്രഭാത - സായാഹ്ന സവാരിക്ക് സ്ഥലം, വിശ്രമിക്കാൻ ചാരുബെഞ്ചുകൾ, കുട്ടികൾക്ക് കളി ഉപകരണങ്ങൾ, ലഘുഭക്ഷണശാല എന്നിങ്ങനെ മാനവീയം വേദി ഉദ്ഘാടനം ചെയ്യുമ്പോൾ സൗകര്യങ്ങൾ പലതായിരുന്നു. ലഘുഭക്ഷണശാലയുടെ നടത്തിപ്പ് ഏറ്റെടുക്കുന്നവർ ടോയ്ലറ്റ് വൃത്തിയായി സൂക്ഷിക്കാനുള്ള കരാർ ഏറ്റെടുക്കണം എന്നായിരുന്നു നിബന്ധന. എന്നാൽ ലഘുഭക്ഷണശാല നിന്നതോടെ ടോ യ്ലറ്റിന്റെ അവസ്ഥയും ശോചനീയമായി. ദിനേനയുള്ള വൃത്തിയാക്കൽ നിലച്ചതോടെ ദുർഗന്ധം നിമിത്തം പരിസരത്ത് ചെല്ലാൻ കഴിയാത്ത നിലയിലായിരിക്കുകയാണ്.
ആരോഗ്യവകുപ്പ് അധികൃതർ ജോലി ചെയ്യുന്ന സബ് സെന്ററും ജൻ ഔഷധി മെഡിക്കൽഷോപ്പും ടോയ്ലറ്റിന് സമീപത്ത് തന്നെയാണ് പ്രവർത്തിക്കുന്നത്.
മാനവീയം വേദിയുടെ ടോയ്ലറ്റിന്റെ അവസ്ഥ പരാതിയായി പറയാൻ പഞ്ചായത്തിൽ ചെന്നപ്പോൾ പഞ്ചായത്തിലെ ടോയ്ലറ്റുകളുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് പഞ്ചായത്ത് മെമ്പർമാർ പറയുന്നു. പഞ്ചായത്ത്ജീവനക്കാർ ഉപയോഗിക്കുന്ന ടോയ്ലറ്റ് ഉൾപ്പെടെ ഓഫിസിലെ കോൺഫറൻസ് ഹാളിലുള്ള ടോയ്ലറ്റും പ്ലംബിങ് തകരാർ മൂലം ശോചനീയാവസ്ഥയിലാണെന്ന് മെമ്പർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.